സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ 17കാരന്‍ ഭാര്യയെ 55കാരന് 1.8 ലക്ഷത്തിന് വിറ്റു!

Published : Oct 23, 2021, 01:50 PM IST
സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ 17കാരന്‍ ഭാര്യയെ 55കാരന് 1.8 ലക്ഷത്തിന് വിറ്റു!

Synopsis

പണമുപയോഗിച്ച് ഇഷ്ടഭക്ഷണം കഴിക്കുകയും സ്മാര്‍ട്ട് ഫോണ്‍ വാങ്ങുകയുമായിരുന്നെന്ന് 17കാരന്‍ പൊലീസിനോട് പറഞ്ഞു. 26കാരിയെ രാജസ്ഥാനിലെ ബാരനില്‍നിന്ന് പൊലീസ് രക്ഷപ്പെടുത്തി.  

ഭുവനേശ്വര്‍: സ്മാര്‍ട്ട് ഫോണ്‍ (Smart phone) വാങ്ങാനായി ഭാര്യയെ 55കാരന് വിറ്റ 17കാരന്‍ (17 year old boy) പിടിയില്‍. കഴിഞ്ഞ ജൂലൈയിലായിരുന്നു 17കാരന്റെയും 26കാരിയുടെയും വിവാഹം. വിവാഹ ശേഷം ഓഗസ്റ്റില്‍ ഇരുവരും ഒഡിഷയില്‍ നിന്ന്
രാജസ്ഥാനിലെ (Rajasthan) ഇഷ്ടിക ചൂളയില്‍ ജോലിക്ക് പോയി. അവിടെനിന്നാണ് 17കാരന്‍ ഭാര്യയെ 55കാരനായ രാജസ്ഥാന്‍ സ്വദേശിക്ക് 1.8 ലക്ഷം രൂപക്ക് വിറ്റത്. പണമുപയോഗിച്ച് ഇഷ്ടഭക്ഷണം കഴിക്കുകയും സ്മാര്‍ട്ട് ഫോണ്‍ വാങ്ങുകയുമായിരുന്നെന്ന് 17കാരന്‍ പൊലീസിനോട് പറഞ്ഞു. 26കാരിയെ രാജസ്ഥാനിലെ ബാരനില്‍നിന്ന് പൊലീസ് രക്ഷപ്പെടുത്തി. മധ്യപ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ബാരന്‍ ജില്ലയിലെ ഗ്രാമത്തില്‍ നിന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. 

 യുവതിയെ രക്ഷപ്പെടുത്താനെത്തിയ പൊലീസും നാട്ടുകാരും നേരിയ സംഘര്‍ഷമുണ്ടായി. യുവതിയെ കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു. 55കാരന്‍ പണം നല്‍കിയാണ് യുവതിയെ സ്വന്തമാക്കിയതെന്നും കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഭാര്യയെ വിറ്റ ശേഷം 17കാരന്‍ സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തി. ഭാര്യ എവിടെയെന്ന് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ തന്നെ ഉപേക്ഷിച്ച് പോയെന്ന് മറുപടി നല്‍കി. എന്നാല്‍ യുവതിയുടെ കുടുംബത്തിന് സംശയം തോന്നി പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇയാളുടെ കോള്‍ റെക്കോര്‍ഡ് പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ചോദ്യം ചെയ്യലില്‍ ഭാര്യയെ 1.8 ലക്ഷം രൂപക്ക് വിറ്റെന്നും സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനാണ് വിറ്റതെന്നും കൗമാരക്കാരന്‍ സമ്മതിച്ചു. 

17കാരനെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കറക്ഷനല്‍ ഹോമിലേക്ക് മാറ്റി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി