കൽബുർഗിയിലെ കൊവിഡ് മരണം; സംസ്‍കാര ചടങ്ങിൽ പങ്കെടുത്ത 80 പേര്‍ നിരീക്ഷണത്തിൽ

Published : Mar 14, 2020, 11:43 AM ISTUpdated : Mar 14, 2020, 11:55 AM IST
കൽബുർഗിയിലെ കൊവിഡ് മരണം; സംസ്‍കാര ചടങ്ങിൽ പങ്കെടുത്ത 80 പേര്‍ നിരീക്ഷണത്തിൽ

Synopsis

എഴുപത്തിയാറുകാരന് രോഗം സ്ഥിരീകരിക്കാൻ വൈകിയ കൽബുർഗിയിൽ വലിയ വെല്ലുവിളിയാണ് ആരോഗ്യവകുപ്പ് നേരിടുന്നത്. രോഗി വീട്ടിലും കൽബുർഗിയിലെയും ഹൈദരാബാദിലെയും ആശുപത്രികളിലുമായി കഴിഞ്ഞത് ഒൻപത് ദിവസത്തോളമാണ്. 

കല്‍ബുര്‍ഗി: കനത്ത ജാഗ്രതയിലാണ് രാജ്യത്തെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ച കൽബുർഗി. മുഹമ്മദ്‌ ഹുസൈൻ സിദ്ദിഖി എന്ന 76 കാരനാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇയാളുടെ സംസ്‍കാര ചടങ്ങില്‍ പങ്കെടുത്ത 80 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിച്ച് വരികയാണ്. എഴുപത്തിയാറുകാരന് രോഗം സ്ഥിരീകരിക്കാൻ വൈകിയ കൽബുർഗിയിൽ വലിയ വെല്ലുവിളിയാണ് ആരോഗ്യവകുപ്പ് നേരിടുന്നത്. മരിച്ച 76 കാരൻ രോഗലക്ഷണങ്ങളുമായി പത്തു ദിവസത്തോളം കൽബുർഗിയിലും ഹൈദരാബാദിലും കഴിഞ്ഞിരുന്നു. 

മൃതദേഹം സംസ്കരിക്കുന്നതിൽ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. കയ്യുറയും മാസ്കും ധരിക്കാത്തവരാണ് ആംബുലൻസിലേക്ക് മൃതദേഹം മാറ്റിയത്. ഇവരുൾപ്പെടെ രോഗിയുമായി ഇടപഴകിയവരെ നിരീക്ഷണത്തിലാക്കി. പുറത്തുളളവർക്ക് പ്രവേശനം വിലക്കി, കൽബുർഗിയിലേക്കുളള റോഡുകളെല്ലാം അടച്ചിരിക്കുകയാണ്. ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയറ്ററുകളും പൂട്ടി.കൊവിഡ് സംശയത്തെത്തുടർന്ന് കൽബുർഗിയിൽ തുടരണമെന്ന നിർദേശം മറികടന്നാണ് ബന്ധുക്കൾ രോഗിയെ ഹൈദരാബാദിലേക്ക് കൊണ്ടുപോയതെന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമലു പറഞ്ഞിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക....

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയ്ക്ക് അശോക ചക്ര; പ്രശാന്ത് നായർക്ക് കീർത്തി ചക്ര
മുൻ കാമുകന്റെ ഭാര്യയെ റോഡ് അപകടത്തിൽപ്പെടുത്തി സഹായിക്കാനെത്തി കുത്തിവച്ചത് എച്ച്ഐവി, യുവതി അടക്കം 4 പേർ പിടിയിൽ