തൊട്ട് മുന്നില്‍ ചരക്ക് തീവണ്ടി; പാളത്തില്‍ കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വയോധികന്‍- വീഡിയോ

Published : Jul 19, 2019, 12:44 PM IST
തൊട്ട് മുന്നില്‍ ചരക്ക് തീവണ്ടി; പാളത്തില്‍ കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വയോധികന്‍- വീഡിയോ

Synopsis

സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍പാളം മുറിച്ച് കടക്കുകയായിരുന്നു വയോധികന്‍. പെട്ടന്നാണ് തനിക്ക് നേരെ ചരക്ക് തീവണ്ടി പാഞ്ഞ് വരുന്നത് വയോധികന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.

ബംഗളൂരു: റെയില്‍പ്പാളം മുറിച്ച് കടക്കവേ ചീറിപ്പാഞ്ഞെത്തിയ ചരക്ക് തീവണ്ടിക്ക് മുന്നില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് വയോധികന്‍. കര്‍ണാടകയിലെ ബാഗല്‍കോട്ട് റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് അത്ഭുതകരമായ രക്ഷപ്പെടലിന്‍റെ വീഡിയ പുറത്ത് വിട്ടത്.

സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍പാളം മുറിച്ച് കടക്കുകയായിരുന്നു വയോധികന്‍. പെട്ടന്നാണ് തനിക്ക് നേരെ ചരക്ക് തീവണ്ടി പാഞ്ഞ് വരുന്നത് വയോധികന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്ന പാളത്തിന് നടുക്ക് കമിഴ്ന്ന് കിടന്നതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി. ഈ രക്ഷപ്പെടലിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റഷ്യൻ എണ്ണ നിർത്തിയോ? ട്രംപിന് ഇന്ത്യ കീഴടങ്ങിയോ? ചോദ്യങ്ങളുമായി പ്രതിപക്ഷം; ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ പാർലമെന്‍റിൽ പ്രതിഷേധം കത്തും
കെപിസിസി അധ്യക്ഷന്‍റെ 'പ്രഖ്യാപനം' തള്ളി പ്രതിപക്ഷ നേതാവ്; 'ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് പ്രഖ്യാപിച്ചിട്ടില്ല, സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല'