മരണത്തിലും പിരിയാതെ: 100ഉം 104 ഉം വയസ്സുള്ള വൃദ്ധദമ്പതികൾ മരിച്ചത് ഒരു മണിക്കൂർ വ്യത്യാസത്തിൽ

By Web TeamFirst Published Nov 13, 2019, 12:26 PM IST
Highlights

എഴുപത്തഞ്ച് വർഷം ഒന്നിച്ച് ജീവിച്ചതിന് ശേഷമാണ് 104 വയസ്സുള്ള വെട്രിവേലും 100 വയസ്സുള്ള പിച്ചായിയും മരണത്തിലും ഒന്നായത്. ആലങ്കുഡി താലൂക്കിൽ കുപ്പാക്കുടി ആദി ദ്രാവിഡർ കോളനിയിലാണ് ഇവർ താമസിച്ചിരുന്നത്.

തമിഴ്നാട്: ജീവിതത്തിൽ മാത്രമല്ല, മരണത്തിലും ഒരു മണിക്കൂറിനപ്പുറം പിരിഞ്ഞിരിക്കാൻ അവർ‌ക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. അതു കൊണ്ടായിരിക്കുമല്ലോ ഭർത്താവ് മരിച്ച് ഒരു മണിക്കൂർ തികയുന്നതിന് മുമ്പ് തൊട്ടുപിന്നാലെ ഭാര്യയും യാത്രയായത്. തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. എഴുപത്തഞ്ച് വർഷം ഒന്നിച്ച് ജീവിച്ചതിന് ശേഷമാണ് 104 വയസ്സുള്ള വെട്രിവേലും 100 വയസ്സുള്ള പിച്ചായിയും മരണത്തിലും ഒന്നായത്. ആലങ്കുഡി താലൂക്കിൽ കുപ്പാക്കുടി ആദി ദ്രാവിഡർ കോളനിയിലാണ് ഇവർ താമസിച്ചിരുന്നത്. നൂറ് വയസ്സു പൂർത്തിയായപ്പോഴും തങ്ങൾ വളരെ ആരോ​ഗ്യവാൻമാരാണെന്ന് ഇവർ പറഞ്ഞിരുന്നു. 

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണ് വെട്രിവേലിന് നെഞ്ചുവേദന അനുഭവപ്പെട്ടു. മക്കളും കൊച്ചുമക്കളും ചേർന്ന് ഇദ്ദേഹത്തെ ആലങ്കുടിയിലെ ഹോസ്പിറ്റലിൽ എത്തിച്ചു. എന്നാൽ ഡോക്ടർ മരണം സ്ഥിരീകരിക്കുകയാണുണ്ടായത്. വെട്രിവേലിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ, ഭർത്താവിന്റെ ചേതനയറ്റ ശരീരം കണ്ട് പിച്ചായി ബോധരഹിതയായി. കരഞ്ഞുകൊണ്ട് മുത്തശ്ശി ബോധം കെട്ട് വീണു. കുലുക്കി വിളിച്ചെങ്കിലും മുത്തശ്ശി പ്രതികരിച്ചില്ല. ഞങ്ങൾ അപ്പോൾ‌ത്തന്നെ സമീപത്തുള്ള ഒരു വിളിച്ചു വരുത്തി. മുത്തശ്ശി മരിച്ചുവെന്നാണ് ‍ഡോക്ട്‍ പരിശോധിച്ചതിന് ശേഷം പറഞ്ഞത്. മുത്തശ്ശൻ മരിച്ച് കൃത്യം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മുത്തശ്ശിയും പോയി. ഇവരുടെ കൊച്ചുമക്കളിലൊരാളായ എൽ കുമാരവേൽ പറയുന്നു. 

വെട്രിവേൽ-പിച്ചായി ദമ്പതികൾക്ക് അഞ്ച് ആൺമക്കളും ഒരു മകളുമാണുള്ളത്. ഇവർക്ക് 23 പേരക്കുട്ടികളുണ്ട്. പേരക്കുട്ടികൾക്കും നിരവധി മക്കളുണ്ട്. 

click me!