Latest Videos

രാജ്യതലസ്ഥാനത്ത് തീപ്പിടുത്തം ആവര്‍ത്തിക്കുന്നു, പ്രതിമാസം 5 പേർ മരിക്കുന്നുവെന്ന് ഫയർ സർവീസിന്‍റെ കണക്ക്

By Web TeamFirst Published May 26, 2024, 12:52 PM IST
Highlights
2023ൽ ദില്ലിയില്‍ തീപ്പിടുത്തിൽ മരിച്ചത് 59 പേർ.കെട്ടിടനിർമ്മാണ ചട്ടങ്ങളുടെ ലംഘനവും അഗ്നിശമന ഉപകരണങ്ങളുടെ അഭാവുമാണ് വലിയ ദുരന്തനങ്ങൾ വരുത്തിവെക്കുന്നത്

ദില്ലി; രാജ്യതലസ്ഥാനത്ത്  തീപ്പിടുത്തത്തിൽ 5 പേർ ഓരോ മാസവും മരിക്കുന്നുവെന്നാണ് ദില്ലി ഫയർ സർവീസിന്‍റെ  കണക്ക്. ആശുപത്രികൾ മുതൽ വ്യാപാരസ്ഥാപനങ്ങളിൽ വരെ തീപ്പിടുത്തങ്ങൾ പതിവാണ്. കെട്ടിടനിർമ്മാണ ചട്ടങ്ങളുടെ ലംഘനവും അഗ്നിശമന ഉപകരണങ്ങളുടെ അഭാവുമാണ് വലിയ ദുരന്തനങ്ങൾ വരുത്തിവെക്കുന്നത്

2022 MAY 13 ദില്ലി മുണ്ടകയിലെ സിസിടിവി നിർമ്മിക്കുന്ന സ്ഥാപനത്തിൽ വെെകുന്നേരത്തോടെ ഷോട്ട് സർക്യൂട്ട്. ഒരു ഭാഗത്ത് നിന്ന് തുടങ്ങിയ തീ രണ്ട് നിലകളിലേക്ക് കത്തിപ്പടർന്നു. പുറത്തേക്ക് ഇറങ്ങാൻ പോലും കഴിയാതെ നിലവിളിച്ച് നിന്നവർ. ജീവൻ നഷ്ടമായത് 27 പേർക്ക്. കെട്ടിടനിർമ്മാണം മുതൽ സുരക്ഷ സംവിധാനം ഒരുക്കുന്നതിൽ വരെയുള്ള നിയമലംഘനങ്ങളിൽ 27 കുടുംബങ്ങൾക്ക്  ഉറ്റവരെ നഷ്ടമായി. 2023ൽ മാത്രം ദില്ലിൽ തീപ്പിടുത്തിൽ മരിച്ചത് 59 പേർ. 2022 ൽ ഇത് 82. 2021ൽ 56. കണക്കുകൾ ഉയരുമ്പോഴും കർശനനടപടികൾ ,സ്വീകരിക്കുന്നതിൽ മെല്ലെപ്പോക്ക്

ഉഷ്ണതരംഗം ശക്തമായതോടെ ദില്ലി ഫയർ സർവീസിലേക്ക് എത്തുന്ന ഫയർ കോളുകളുടെ എണ്ണത്തിൽ 37 ശതമാനമാണ് വർധനവ് ഉണ്ടായത്. പല കാരണങ്ങൾ കൊണ്ടും തീപ്പിടുത്തം ഉണ്ടാകുമ്പോഴും പുറത്തേക്ക് ഇറങ്ങാൻ കഴിയാതെയാണ് ആളുകൾ വെന്തുമരിക്കുന്നത്. ഇടുങ്ങിയ വഴികളും അടുത്ത് അടുത്തുള്ള നിർമ്മാണവും ഇലക്ട്രിക്ക് ലൈനുകളുടെ ക്രമീകരണങ്ങളിലെ പാളിച്ചകളും പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുന്നു. വിവേക് വിഹാറിൽ തീപ്പിടുത്തം ഉണ്ടായ ശിശു പരിപാലന കേന്ദ്രത്തിനും ഫയർ സർട്ടിഫിക്കറ്റുകൾ കിട്ടാനുള്ള അർഹതയുണ്ടായിരുന്നില്ല. നിയമലംഘനം കണ്ടെത്തിയാലും പരിശോധനയും നടപടിയും ഇല്ലാത്തത്  ദില്ലിയിൽ  അപകടം ആവർത്തിക്കാൻ ഇടയാക്കുന്നു.

click me!