യുപിയിൽ വിവാഹ ആഘോഷത്തിലേക്ക് വാഹനം ഇടിച്ചുകയറി, ഒരാൾ മരിച്ചു, നാല് പേരുടെ നില ​ഗുരുതരം

Published : Feb 18, 2021, 12:43 PM ISTUpdated : Feb 18, 2021, 01:01 PM IST
യുപിയിൽ വിവാഹ ആഘോഷത്തിലേക്ക് വാഹനം ഇടിച്ചുകയറി, ഒരാൾ മരിച്ചു, നാല് പേരുടെ നില ​ഗുരുതരം

Synopsis

പരിക്കേറ്റവരിൽ നാല് പേരുടെ നില ​ഗുരുതരമാണ്. വധു പരിക്കേൽ‌ക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന്റെ 30 സെക്കന്റ് ​ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്...

ലക്നൗ: സന്തോഷത്തോടെ നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങ് ഒരു നിമിഷത്തെ അശ്രദ്ധയിൽ അവസാനിച്ചത് കണ്ണീരോടെ. ഉത്തർപ്രദേശിലെ മുസഫർ ന​ഗർ ജില്ലയിലാണ് ചൊവ്വാഴ്ച രാത്രിയോടെ അപകടമുണ്ടായത്.  വധുവിന്റെ വീട്ടുകാരുടെ വിവാഹാഘോഷ പരിപാടിയിലേക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ച് കയറുകയായിരുന്നു. സംഭവത്തിൽ ഒരാൾ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

പരിക്കേറ്റവരിൽ നാല് പേരുടെ നില ​ഗുരുതരമാണ്. വധു പരിക്കേൽ‌ക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന്റെ 30 സെക്കന്റ് ​ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സൺറൂഫ് ഉള്ള വെള്ള കാറിൽ നിന്ന് വധു നൃത്തം ചെയ്യുകയായിരുന്നു ഇതിനിടെയാണ് അപകടമുണ്ടായത്. 

വിവാഹ വസ്ത്രം ധരിച്ച് സൺ ​ഗ്ലാസ് വച്ച് പാട്ടിനൊത്ത് നൃത്തം ചെയ്യുകയാണ് വധു. പതിയെ നീങ്ങുന്ന കാറിന് ചുറ്റും നിരവധി ആളുകളുണ്ട്. ഇതിനിടെ അമിത വേ​ഗത്തിലെത്തിയ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഉറക്കെയുള്ള കരച്ചിലിലാണ് വീഡിയോ അവസാനിക്കുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമിത ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം
ദേശീയ നഴ്സിംഗ്, മിഡ്‌വൈഫറി കമ്മീഷൻ രൂപീകരണം വൈകുന്നു, കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ദില്ലി ഹൈക്കോടതി; 2 മാസം സമയം നൽകി