
ദില്ലി: തെക്കൻ ദില്ലിയിൽ ജിം ഉടമയെ വെടിവച്ച് കൊന്നു. ഗ്രേറ്റർ കൈലാഷിലുള്ള ജിമ്മിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ ഇന്നലെ രാത്രിയാണ് സംഭവം. നാദിർഷാ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന് നേരെ 11 ബുള്ളറ്റുകൾ തൊടുത്തു. അതിൽ 8 വെടിയുണ്ടകൾ അദ്ദേഹത്തിന്‍റെ ദേഹത്ത് കൊണ്ടു,
കൊലപാതകം നടത്തുന്നതിന് മുമ്പ് അക്രമി ഒരു മണിക്കൂറോളം നിരീക്ഷണം നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ, നാദിർ ഷാ ഒരു കറുത്ത എസ്‌യുവിക്ക് സമീപം മറ്റൊരാളുമായി സംസാരിക്കുന്നത് കാണാം. സെക്കന്റുകൾക്ക് ശേഷം, ചെക്ക് ഷർട്ട് ധരിച്ച ഒരാൾ ഷായുടെ അടുത്തേക്ക് വരികയും വെടിയുതിർക്കുകയും ആയിരുന്നു. തുടർന്ന് അക്രമി ബൈക്കിൽ സ്ഥലംവിട്ടു.
ഗാങ് വാർ ആണ് നടന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ ഗോൾഡി ബ്രാരിന്‍റെ അടുത്ത സഹായിയായ ഗുണ്ടാ നേതാവ് രോഹിത് ഗോദാരയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതായി സന്ദേശം വന്നു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കാനഡയിലെ വാൻകൂവർ ദ്വീപിൽ പഞ്ചാബി ഗായകൻ എപി ധില്ലന്‍റെ വീടിന് പുറത്ത് നടന്ന വെടിവെയ്പ്പിന്‍റെ ഉത്തരവാദിത്തവും ഗോദര ഏറ്റെടുത്തിരുന്നു. രോഹിത് ഗോദാര ഇപ്പോൾ അമേരിക്കയിലാണ് താമസിക്കുന്നത്. കൊല്ലപ്പെട്ട നാദിർഷായ്ക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പ്രാഥമിക വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam