മോദിയുടെ ജന്മദിനം; 1.25 കിലോയുടെ സ്വര്‍ണ കിരീടം ഹനുമാന് സമര്‍പ്പിച്ച് ഭക്തന്‍

By Web TeamFirst Published Sep 17, 2019, 9:44 AM IST
Highlights

ലോക്സഭയില്‍ വാരണാസിയെ പ്രതിനിധീകരിക്കുന്ന നരേന്ദ്ര മോദി രണ്ടാം വട്ടം അധികാരത്തിലെത്തിയാല്‍ ഹനുമാന് സ്വര്‍ണ കിരീടം സമര്‍പ്പിക്കാമെന്ന് പൊതു തെരഞ്ഞെടുപ്പിന് മുമ്പ് താന്‍ നേര്‍ന്നിരുന്നതായി അരവിന്ദ് സിംഗ് പറഞ്ഞു

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദി 69-ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ ഹനുമാന് 1.25 കിലോയുടെ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് വാരണാസി സ്വദേശിയായ ഭക്തന്‍. ഇന്നലെ വാരണാസി സങ്കത് മോചന്‍ ക്ഷേത്രത്തിലാണ് അരവിന്ദ് സിംഗ് എന്നയാള്‍ കിരീടം സമര്‍പ്പിച്ചത്. ലോക്സഭയില്‍ വാരണാസിയെ പ്രതിനിധീകരിക്കുന്ന നരേന്ദ്ര മോദി രണ്ടാം വട്ടം അധികാരത്തിലെത്തിയാല്‍ ഹനുമാന് സ്വര്‍ണ കിരീടം സമര്‍പ്പിക്കാമെന്ന് പൊതു തെരഞ്ഞെടുപ്പിന് മുമ്പ് താന്‍ നേര്‍ന്നിരുന്നതായി അരവിന്ദ് സിംഗ് പറഞ്ഞു.

കഴിഞ്ഞ 75 വര്‍ഷത്തോളം സാധിക്കാതിരുന്ന രാജ്യത്തിന്‍റെ വളര്‍ച്ച സാധ്യമാക്കിയത് മോദിയാണ്. അതിനാല്‍ അദ്ദേഹത്തിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് സ്വര്‍ണ കിരീടം സമര്‍പ്പിക്കുകയാണ്. മോദിയും ഇന്ത്യയുടെ ഭാവിയും സ്വര്‍ണം പോലെ തിളങ്ങുമെന്നും കാശിയിലെ ജനങ്ങളുടെ ആദരവാണ് ഈ സ്വര്‍ണ കിരീടമെന്നും അരവിന്ദ് കൂട്ടിച്ചേര്‍ത്തു.  തന്‍റെ 69-ാം ജന്മദിനമാഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.

അഹമ്മദാബാദിൽ എത്തുന്ന മോദി പതിവ് പോലെ അമ്മ ഹീരാബെന്നിനെ സന്ദർശിക്കും. തുടർന്ന്  സർദാർ സരോവർ അണക്കെട്ടും ഏകതാ പ്രതിമയും  സന്ദർശിക്കുന്ന പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ  നിർമാണ പുരോഗതി വിലയിരുത്തും.'നമാമി നർമദാ മഹോത്സവം' ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി കേവഡിയായിലെ ചടങ്ങിൽ വച്ചു ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും.

click me!