കര്‍ഫ്യൂവിനിടെ പച്ചക്കറി വിറ്റ 17കാരന്‍ പൊലീസ് മര്‍ദ്ദനത്തില്‍ മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

By Web TeamFirst Published May 23, 2021, 10:03 PM IST
Highlights

മൂന്നുപേര്‍ക്കുമെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച കര്‍ഫ്യൂവിനിടെയാണ് പതിനേഴുകാരനെ ഇവര്‍ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ ഏറ്റ മര്‍ദ്ദനത്തിന് പിന്നാലെ അവശനിലയിലായ പതിനേഴുകാരന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. 

കൊവിഡ് കര്‍ഫ്യൂവിനിടെ പച്ചക്കറി വിറ്റുകൊണ്ടിരുന്ന കൌമാരക്കാരന്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവം പുറത്ത് വന്നതിന് പിന്നാലെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കിയ ഹോം ഗാര്‍ഡാണ് അറസ്റ്റിലായത്. കേസിലെ പ്രതികളാണ് രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ ഒളിവില്‍ പോയി. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഉന്നാവോ പൊലീസ്.

മൂന്നുപേര്‍ക്കുമെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച കര്‍ഫ്യൂവിനിടെയാണ് പതിനേഴുകാരനെ ഇവര്‍ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ ഏറ്റ മര്‍ദ്ദനത്തിന് പിന്നാലെ അവശനിലയിലായ പതിനേഴുകാരന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.

थाना बांगरमऊ पर पंजीकृत हत्या के अभियोग में की गई कार्यवाही के संदर्भ में पुलिस अधीक्षक उन्नाव द्वारा दी गई बाइट pic.twitter.com/aTuxBCBBGU

— UNNAO POLICE (@unnaopolice)

ഹോം ഗാര്‍ഡായ സത്യപ്രകാശാണ് അറസ്റ്റിലായത്. കോണ്‍സ്റ്റബിള്‍മാരായവിജയ് ചൌധരിയേയും സിമാവതിനേയും സംഭവത്തിന് പിന്നാലെ സസ്പെന്‍ഡ് ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് പതിനേഴുകാരന്‍ മരിച്ചത്. ഉന്നാവോയിലെ ബന്‍കര്‍മാവുലാണ് സംഭവം. പതിനേഴുകാരന്‍റെ മരണത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!