
ഷിംല: ഇരുനിലക്കെട്ടിടത്തിന് തീ പിടിച്ച് കുട്ടിക്ക് ദാരുണാന്ത്യം. ഏഴ് പേർക്ക് പൊള്ളലേറ്റു. ജില്ലയിലെ രോഹ്റു സബ്ഡിവിഷനിലെ സോഹൻലാൽ എന്നയാളുടെ ഇരുനിലക്കെട്ടിടത്തിനാണ് തീ പിടുത്തമുണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ഗുരുതരമായി പൊള്ളലേറ്റ ആൺകുട്ടി മരിച്ചത്. സംഭവത്തിൽ ഏഴ് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ട് മൂലമാണ് വീടിന് തീ പിടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.
ബുധനാഴ്ച പുലർച്ചെ മറ്റൊരു സമാനമായ സംഭഴത്തിൽ തടി ഡിപ്പോ സ്ഥിതി ചെയ്യുന്ന ബഹുനിലക്കെട്ടിടെ കത്തി നശിച്ചിരുന്നു. ബിത്തൽ പ്രദേശത്തെ ഡിപ്പോയിൽ പുലർച്ചെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. കുമാർസെയ്ൻ, ഝക്ദി, രാംപൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാംപൂരിൽ നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേനാ സംഘവും സ്ഥലത്തെത്തി. ഇവിടുത്തെ തീപിടിത്തത്തിന്റെ കാരണം ഫയർഫോഴ്‌സിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടോ? അവകാശവാദം പൂർണമായി തള്ളാതെ ഇന്ത്യൻ ഇന്റലിജൻസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam