Pak Firing| ഗുജറാത്ത് തീരത്തിനടുത്ത് പാക് വെടിവെപ്പ്, ഇന്ത്യൻ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു

Published : Nov 07, 2021, 02:10 PM IST
Pak Firing| ഗുജറാത്ത് തീരത്തിനടുത്ത് പാക് വെടിവെപ്പ്, ഇന്ത്യൻ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു

Synopsis

ഒരു മത്സ്യത്തൊഴിലാളി വെടിവെപ്പിൽ മരിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യൻ ബോട്ട് പാക് നാവികസേന പിടിച്ചെടുത്തുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ദില്ലി/ മുംബൈ: ഗുജറാത്ത് തീരത്തിനടുത്ത് ഇന്ത്യ - പാക് സമുദ്രാതിർത്തിയ്ക്ക് സമീപം ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ പാകിസ്ഥാന്‍റെ വെടിവെപ്പ്. ആക്രമണത്തിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇന്ത്യൻ ബോട്ട് പാക് നാവികസേന പിടിച്ചെടുത്തുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെ പാക് സേന തടഞ്ഞുവച്ചിരിക്കുകയാണെന്നും വിവരമുണ്ട്. 

This is a developing story, kindly refresh to get updates ...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്യാപ്റ്റൻ സ്മിത് മച്ചാറിനെപ്പോലെ അന്ന് നീരജയും; വിമാനം റാഞ്ചിയ ഭീകരർക്ക് മുന്നിൽ പതറിയില്ല, യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിനിടെ വെടിയേറ്റ് വീണു
വീടിനു മുന്നിൽ ദേശീയ പതാക തലതിരിച്ച് പിടിച്ച് നിന്നു, സ്വമേധയാ കേസെടുത്ത് പൊലീസ്; പറ്റിയത് അബദ്ധം, കുറ്റകരമല്ലെന്ന് ഹൈക്കോടതി