
ദില്ലി: കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരാള്‍കൂടി മരിച്ചു. ഇറ്റലിയില്‍ നിന്ന് വന്നയാളാണ് മരിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ എഎംആര്‍എ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. 57 വയസ്സായിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് എട്ടായി. കൊവിഡ് വ്യാപനം തടയാന്‍ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
കൊവിഡ് 19 പ്രതിരോധിക്കാൻ നിര്‍ദ്ദേശങ്ങളെല്ലാം പൂര്‍ണ്ണമായും നടപ്പാക്കാൻ തയ്യാറാകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ്. നിയന്ത്രണങ്ങൾ ഭാഗികമായി നടപ്പാക്കിയത് കൊണ്ട് കാര്യമില്ല. 19 സംസ്ഥാനങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയത് ആശ്വാസകരമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
ആഭ്യന്തര സെക്രടറി കൊവിഡ് ബാധിത സംസ്ഥാനങ്ങളിലെ എല്ലാ ഡിജിപിമാരുമായും സംസാരിച്ചു ലോക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കണം എന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് രോഗികളെ ചികിത്സിക്കാൻ വേണ്ടി മാത്രം ആശുപത്രികൾ സജ്ജമാക്കാനും സംസ്ഥാനങ്ങൾക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടക്കാനും തീരുമാനം ആയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam