
ദില്ലി: ഇടവേളയ്ക്ക് ശേഷം ഉത്തരേന്ത്യയില്‍ വീണ്ടും ഉള്ളി ക്ഷാമം രൂക്ഷമായി. ഉത്തരേന്ത്യയില്‍ പലയിടത്തും ഉള്ളി വില കുത്തനെ ഉയര്‍ന്നു. പല ചില്ലറ വില്‍പന കേന്ദ്രങ്ങളിലും ഉള്ളി വില നൂറു രൂപയിലെത്തി.
ആഴ്ചകള്‍ക്ക് മുന്‍പ് ഉള്ളി വില ഇതേ രീതിയില്‍ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയും ഉള്ളിയുടെ കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഉള്ളി വില 25 രൂപ വരെ താഴ്ന്നിരുന്നു. എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് വ്യാപകമായി ഉള്ളി കൃഷി നശിച്ചതോടെയാണ് ഉള്ളി ക്ഷാമത്തിനും വിലക്കയറ്റത്തിനും വഴിയൊരുങ്ങിയത്.
അടിയന്തരസാഹചര്യം പരിണഗിച്ച് വിദേശത്തു നിന്നും അടിയന്തരമായി ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നും 80 കണ്ടെയ്‍നര്‍ ഉള്ളി ഉടനെ എത്തിക്കാനാണ് കേന്ദ്രനീക്കം. ഇറാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളെ ഇതിനായി കേന്ദ്രസര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ നൂറ് കണ്ടെയ്നര്‍ ഉള്ളി കൂടി കേന്ദ്രം ഇറക്കുമതി ചെയ്ത് വിപണിയിലെത്തിക്കും എന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam