രാജ്യവ്യാപകമായി സിബിഐ ലഹരിവേട്ട; 175 പേർ അറസ്റ്റിൽ 

Published : Sep 29, 2022, 03:05 PM ISTUpdated : Sep 30, 2022, 10:11 PM IST
രാജ്യവ്യാപകമായി സിബിഐ ലഹരിവേട്ട; 175 പേർ അറസ്റ്റിൽ 

Synopsis

പഞ്ചാബ്, ദില്ലി, ഹിമാചൽപ്രദേശ്, മണിപ്പൂർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെയും ഇന്റർപോളിന്റെയും എൻസിബിയുടെയും സഹകരണത്തോടെയാണ് സിബിഐ പരിശോധനകൾ നടത്തിയത്.

ദില്ലി : സിബിഐ രാജ്യവ്യാപകമായി നടത്തിയ 'ഓപ്പറേഷൻ ഗരുഡ' ലഹരിവേട്ടയിൽ എട്ട്  സംസ്ഥാനങ്ങളിൽ നിന്നായി 175 പേരെ അറസ്റ്റ് ചെയ്തു. 127 കേസുകൾ റെജിസ്റ്റർ ചെയ്ത സിബിഐ, രാസലഹരി വസ്തുക്കളടക്കമുള്ള മയക്കുമരുന്നുകളും പിടിച്ചെടുത്തു. പഞ്ചാബ്, ദില്ലി, ഹിമാചൽപ്രദേശ്, മണിപ്പൂർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെയും ഇന്റർപോളിന്റെയും എൻസിബിയുടെയും സഹകരണത്തോടെയാണ് സിബിഐ പരിശോധനകൾ നടത്തിയത്. ആറായിരത്തിഅറുന്നൂറോളം പേരെ പരിശോധിച്ചതിന് ശേഷമാണ് 127 കേസുകൾ രജിസ്റ്റർ ചെയ്തത്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി വിവിധ സംസ്ഥാനങ്ങളിലെ ലഹരി സംഘങ്ങൾക്ക് ബന്ധമുണ്ടെന്നാണ് സിബിഐ കണ്ടെത്തൽ. 

ആലപ്പുഴ നഗരത്തിലെ മയക്കുമരുന്ന് വേട്ട; പെൺകുട്ടി ഉൾപ്പെടെ രണ്ട് പേർ ബെം​ഗളുരുവിൽ പിടിയിൽ

തണ്ണിമത്തനിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് ഏഴു ലക്ഷത്തിലേറെ ലഹരി ഗുളികകള്‍; അഞ്ചുപേര്‍ പിടിയില്‍

അതിനിടെ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിക്ക് കേരളാ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഒന്നിൽ കൂടുതൽ തവണ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവരെ കരുതൽ തടങ്കലിലാക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതൽ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുവരെ ആദ്യഘട്ടം നടപ്പിലാക്കും. കോടതിയിൽ കേസ് തെളിയിക്കുംവരെ കാത്തുനിൽക്കില്ല. സ്ഥിരമായി കേസുകളിൽപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ കേന്ദ്രനിയമത്തിലെ പഴുതുകൾ കാരണം വേഗത്തിൽ ജാമ്യത്തിലിറങ്ങുന്ന സാഹചര്യം നിലവിലുണ്ട്. ഇത് തടയാൻ സംസ്ഥാനസര്‍ക്കാര്‍ നിയമം പാസാക്കുന്ന കാര്യം ആലോചനയിലാണെന്നും ലഹരിക്കെതിരെ ശക്തമായ ജനകീയ യുദ്ധമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും എക്സൈസ് മന്ത്രി എം.ബി.രാജേഷ് തിരുവനന്തപുരത്തെ വിതുരയിൽ പറഞ്ഞു. 

ലഹരിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി 

ലഹരിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എന്‍ടിപിഎസ് ആക്ട് പ്രകാരം കരുതൽ തടങ്കൽ എടുക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിനായി പരമാവധി ശുപാർശകൾ സർക്കാരിന് നൽകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കാപ്പാ ഫലപ്രദമായി ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. പൊലീസ് നൽകുന്ന ശുപാർശകളിൽ ഫലപ്രദമായ നടപടിയുണ്ടാകണമെന്നും ശുപാർശകളിൽ സംശയമുണ്ടെങ്കിൽ കളക്ടർമാരും എസ്പിമാരുമായി ചർച്ച നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു


 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം