
ദില്ലി : ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുന്ന സുഡാനിൽ നിന്ന് ഇതുവരെ 3195 പേരെ ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. എട്ട് ദിവസംകൊണ്ടാണ് ഇത്രയും പേരെ ഒഴിപ്പിച്ചത്. ഇതിൽ 2500 ൽ അധികം പേരെ ഇതിനോടകം ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ആകെ 50 മലയാളികളാണ് ഇതുവരെ ദൌത്ത്യത്തിന്റെ ഭാഗമായി നാട്ടിൽ തിരിച്ചെത്തിയത്. ജിദ്ദ കൂടാതെ സൗത്ത് സുഡാൻ, ഈജിപ്ത്ത്, ചാഡ്, ജിബൂട്ടി എന്നിവിടങ്ങളിലേക്കും ആളുകളെ മാറ്റിയെന്നും മന്ത്രാലയം അറിയിച്ചു. ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പൗരൻമാരെയും ദൗത്യത്തിന്റെ ഭാഗമായി ഒഴിപ്പിച്ചു. അഞ്ച് സൈനിക കപ്പലും 13 വ്യോമസേന വിമാനങ്ങളും ദൗത്യത്തിന്റെ ഭാഗമായെന്നും സുഡാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
അതേസമയം കലാപം നടക്കുന്ന സാഹചര്യത്തിൽ സുഡാനിലെ ഇന്ത്യൻ എംബസി മാറ്റി. ഖാർത്തൂമിൽനിന്ന് പോർട്ട് സുഡാനിലേക്കാണ് താൽകാലികമായി മാറ്റിയത്. ഖാർത്തൂമിലെ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Read More : അരിക്കൊമ്പൻ ചിന്നക്കനാലിൽ തിരികെ എത്താൻ സാധ്യതയുണ്ട്, മിഷനിൽ പബ്ലിസിറ്റി കൂടിപ്പോയി: ഡോ. പിഎസ് ഈസ