നിരവധി പെൺകുഞ്ഞുങ്ങള്‍ക്ക് സിന്ദൂർ എന്ന് പേര് നൽകുന്നു,ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ കുടുംബങ്ങളിലുമെത്തി:മോദി

Published : May 25, 2025, 11:52 AM ISTUpdated : May 25, 2025, 01:35 PM IST
നിരവധി പെൺകുഞ്ഞുങ്ങള്‍ക്ക് സിന്ദൂർ എന്ന് പേര് നൽകുന്നു,ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ കുടുംബങ്ങളിലുമെത്തി:മോദി

Synopsis

ഓപ്പറേഷൻ സിന്ദൂറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി,മൻ കി ബാതിൽ അഭിസംബോധന

ദില്ലി മൻകി ബാതിൽ ഓപ്പറേഷൻ സിന്ദൂറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധന.ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ കുടുംബങ്ങളിലുമെത്തിയെന്ന് അദ്ദേഹം പറഞ്ഞു.ബിഹാറിൽ നിരവധി പെൺകുട്ടികൾക്ക് സിന്ദൂർ എന്ന് പേര് നൽകുന്നു.അഭിമാനാർഹമായ നിമിഷമാണിതെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു

പാകിസ്ഥാൻറെ ഏതു സാഹസത്തിനും കനത്ത തിരിച്ചടി നല്കാൻ പ്രധാനമന്ത്രിക്ക് പൂ‍ർണ്ണ പിന്തുണ പ്രഖ്യാപിച്ച്  എൻഡിഎ മുഖ്യമന്ത്രിമാരുടെ യോഗം. ഓപ്പറേഷൻ സിന്ദൂറിന് പ്രധാനമന്ത്രിയേയും പ്രതിരോധ സേനകളെയും അഭിനന്ദിച്ച് എൻഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം പ്രമേയം പാസാക്കി. ഭീകരർ പ്രതീക്ഷിക്കാത്ത മറുപടിയാണ് ഇന്ത്യൻ സേനകൾ നല്കിയതെന്നും പാകിസ്ഥാൻ സേനയുടെ താവളങ്ങളിൽ കനത്ത നാശമുണ്ടാക്കാൻ ഇന്ത്യയ്ക്കായെന്നും പ്രമേയത്തിൽ പറയുന്നു. ജാതി സെൻസസ് കാലഘട്ടത്തിൻറെ ആവശ്യമായിരുന്നെന്നും എൻഡിഎ യോഗം വിലയിരുത്തി. കേന്ദ്ര സർക്കാർ ജാതി സെൻസസിനുള്ള തീരുമാനം എടുത്തതിലും മുഖ്യമന്ത്രിമാർ ഐകൃദാർഢ്യം അറിയിച്ചു. വികസിത ഇന്ത്യയ്ക്കായി ഓരോ സംസ്ഥാനത്തിനും ചെയ്യാനാവുന്ന നടപടികളും യോഗം വിശദമായി വിലയിരുത്തും

 

 

 

PREV
Read more Articles on
click me!

Recommended Stories

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം, 4 അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം; പകടം തമിഴ്നാട് രാമനാഥപുരത്ത്
പുടിന് നല്കിയ വിരുന്നിൽ ശശി തരൂരും; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി, ക്ഷണം നല്കിയവരും പോയവരും ചോദ്യം നേരിടണമെന്ന് പവൻ ഖേര