
ദില്ലി: ഇന്ത്യയുടെ പെൺമക്കളുടെ സിന്ദൂരം മായിച്ചവർക്കുള്ള ശക്തമായ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയതെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിക്കിം സംസ്ഥാന രൂപീകരണത്തിന്‍റെ അൻപതാം വാർഷിക പരിപാടിയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മാനവികതയ്ക്കും ഇന്ത്യയുടെ ഐക്യത്തിനെതിരെയുമുള്ള ആക്രമണമാണ് ഭീകരവാദികൾ പഹൽഗാമിൽ നടത്തിയത്. എന്നാൽ, നമ്മള്‍ ഒറ്റക്കെട്ടായി ഭീകരവാദികള്‍ക്ക് കനത്ത മറുപടി നൽകി. ഇന്ത്യ എപ്പോൾ എങ്ങനെ തിരിച്ചടിക്കുമെന്നും എത്ര ശക്തിയോടെ തിരിച്ചടിക്കുമെന്നും കാണിച്ചുകൊടുത്തുവെന്നും മോദി പറഞ്ഞു.