
ബംഗളുരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ച നൃത്താധ്യാപകൻ അറസ്റ്റിലായി. ഏതാനും ദിവസം മുമ്പ് ബംഗളുരുവിലെ കടുഗോഡി പ്രദേശത്തായിരുന്നു സംഭവം. 28കാരനായ ഭാരതി കണ്ണൻ ആണ് കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതി പ്രകാരം അറസ്റ്റിലായത്.
കാറോടിച്ച് വരികയായിരുന്ന യുവാവ് റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിക്ക് സമീപം വാഹനം നിർത്തി. താൻ നൃത്താധ്യാപകനാണെന്ന് പരിചയപ്പെടുത്തിയ ശേഷം ഡാൻസ് ക്ലാസിന് താത്പര്യമുണ്ടെന്ന് പെൺകുട്ടി അറിയിച്ചതോടെ വിവരങ്ങൾ പറയാനെന്ന പേരിൽ കാറിൽ കയറ്റി. കുട്ടി കാറിൽ കയറിയതും ഡോർ ലോക്ക് ചെയ്ത് അകലെയുള്ള ഒരു സ്ഥലത്തേക്ക് ഓടിച്ചു പോവുകയായിരുന്നു.
ഇതിനിടെ കുട്ടിയുടെ ശരീരത്തിൽ അപമര്യാദയായി സ്പർശിച്ചു. കുറേ നേരം കഴിഞ്ഞ് കുട്ടിയെ കാറിൽ കയറ്റിയ സ്ഥലത്തു തന്നെ കൊണ്ടുവന്ന് റോഡിൽ ഇറക്കി വിട്ടു. വീട്ടിൽ എത്തിയ ശേഷം പെൺകുട്ടി സംഭവിച്ച കാര്യങ്ങൾ മാതാപിതാക്കളോട് പറഞ്ഞു. ഇവർ പൊലീസിനെ സമീപിച്ച് പരാതി നൽകി. ഉടനെ ആരംഭിച്ച അന്വേഷണത്തിനൊടുവിൽ ഭാരതി കണ്ണൻ അറസ്റ്റിലാവുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam