നിലംപരിശാക്കിയത് ജയ്ഷെ, ലഷ്കർ കേന്ദ്രങ്ങൾ; ബാവൽപൂർ മസൂദ് അസറിന്‍റെ താവളം, മുദ്‍രികെ ഹാഫിസ് സയ്യിദിന്‍റെയും

Published : May 07, 2025, 07:15 AM ISTUpdated : May 07, 2025, 08:36 AM IST
നിലംപരിശാക്കിയത് ജയ്ഷെ, ലഷ്കർ കേന്ദ്രങ്ങൾ; ബാവൽപൂർ മസൂദ് അസറിന്‍റെ താവളം, മുദ്‍രികെ ഹാഫിസ് സയ്യിദിന്‍റെയും

Synopsis

സൈന്യം തകർത്ത ബാവൽപൂരിലെ ജയ്ഷെ കേന്ദ്രം കൊടുംഭീകരൻ മസൂദ് അസറിന്‍റെ പ്രധാന ഒളിത്താവളമാണ്. മുദ്‍രികെയിലെ ലഷ്കർ കേന്ദ്രം ഹാഫിസ് സയ്യിദിന്‍റെയും താവളമാണ്


ദില്ലി: ഓപ്പറേഷൻ സിന്ദൂറിലൂടെ ജയ്ഷെ, ലഷ്കർ താവളങ്ങളാണ് ഇന്ത്യൻ സേന തകർത്തത്. സൈന്യം തകർത്ത ബാവൽപൂരിലെ ജയ്ഷെ കേന്ദ്രം കൊടുംഭീകരൻ മസൂദ് അസറിന്‍റെ പ്രധാന ഒളിത്താവളമാണ്. മുദ്‍രികെയിലെ ലഷ്കർ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. മുദ്‍രികെ ഹാഫിസ് സയ്യിദിന്‍റെ കേന്ദ്രമാണ്. റഫാൽ വിമാനങ്ങളിൽ നിന്ന് മിസൈൽ തൊടുത്തായിരുന്നു ആക്രമണം.

ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ്  ബാവൽപൂരിലും മുദ്‍രികെയിലുമുള്ളത്. ഇന്ത്യൻ സൈന്യത്തിന്‍റെ ലക്ഷ്യം കൊടും ഭീകരരുടെ കേന്ദ്രങ്ങളായതിനാലാണ് ഇരു കേന്ദ്രങ്ങളും തകർത്തത്.  

1999-ൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനമായ ഐസി-814-ലെ യാത്രക്കാരെ മോചിപ്പിക്കാൻ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകൻ മസൂദ് അസറിനെ വിട്ടയച്ചിരുന്നു. അന്ന് മുതൽ ബാവൽപൂർ ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തന കേന്ദ്രമാണ്. 2000-ലെ ജമ്മു കശ്മീർ നിയമസഭാ ബോംബാക്രമണം, 2001-ലെ പാർലമെന്റ് ആക്രമണം, 2016-ലെ പത്താൻകോട്ട് വ്യോമസേനാ താവളത്തിൽ നടന്ന ആക്രമണം, 2019-ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിലുണ്ടായ ഏറ്റവും വിനാശകരമായ ഭീകരാക്രമണങ്ങളിൽ ഈ ഗ്രൂപ്പിന് ബന്ധമുണ്ട്. ഇപ്പോൾ ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ട അസർ 2019 മുതൽ ഒളിവിലാണ്. 

അതേസമയം, മുരിദ്കെ ലാഹോറിൽ നിന്ന് വെറും 30 കിലോമീറ്റർ അകലെയാണ്, 1990-കൾ മുതൽ ലഷ്കർ-ഇ-തൊയ്ബയുടെ താവളമാണ്. ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള എൽഇടി ഇന്ത്യയിലെ നിരവധി  ആക്രമണങ്ങൾക്ക് ഉത്തരവാദികളാണ്, പ്രത്യേകിച്ച് 26/11 മുംബൈ ഭീകരാക്രമണത്തിന്. ഹൈദരാബാദ്, ബെംഗളൂരു, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ആക്രമണങ്ങളിലും ഈ ഗ്രൂപ്പിന് ബന്ധമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു
കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല