ലക്ഷ്യങ്ങൾ നിരവധി, മോദിയും ബിജെപിയും വിമർശനം കടുപ്പിക്കുമ്പോൾ പ്രതിരോധിക്കാൻ 'ഇന്ത്യ', മുംബൈയിൽ സുപ്രധാന യോ​ഗം

Published : Jul 28, 2023, 12:45 AM IST
ലക്ഷ്യങ്ങൾ നിരവധി, മോദിയും ബിജെപിയും വിമർശനം കടുപ്പിക്കുമ്പോൾ പ്രതിരോധിക്കാൻ 'ഇന്ത്യ', മുംബൈയിൽ സുപ്രധാന യോ​ഗം

Synopsis

കോൺ​ഗ്രസ്, തൃണമൂൽ കോൺ​ഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ 26 പ്രതിപക്ഷ പാർട്ടികളാണ് ഒന്ന് ചേർന്ന് സഖ്യം രൂപീകരിച്ചിരിക്കുന്നത്. 2024 തെരഞ്ഞെടുപ്പിനെ മോദിയും 'ഇന്ത്യ'യും തമ്മിലുള്ള പോരാട്ടമെന്നാണ് രാഹുൽ ​ഗാന്ധി വിശേഷിപ്പിച്ചത്

ദില്ലി: വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ അടുത്ത യോഗം അടുത്ത മാസം മുംബൈയിൽ ചേരും. സഖ്യയോഗം ഓഗസ്റ്റ് 25, 26 തീയതികളിൽ ചേരാനാണ് തീരുമാനമായിട്ടുള്ളത്. മൂന്നാമത് യോഗമാണ് മുംബൈയിൽ നടക്കുക. ഈ മാസം 17, 18 തീയതികളിൽ വിശാല പ്രതിപക്ഷ സഖ്യത്തിന്റെ യോ​ഗം ബം​ഗളൂരുവിൽ ചേർന്നിരുന്നു. ഈ യോ​ഗത്തിലാണ് പ്രതിപക്ഷ വിശാല സഖ്യത്തിന് ഇന്ത്യ എന്ന പേര് നൽകാൻ തീരുമാനമായത്. ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് എന്നാണ് പൂര്‍ണ രൂപം.

കോൺ​ഗ്രസ്, തൃണമൂൽ കോൺ​ഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ 26 പ്രതിപക്ഷ പാർട്ടികളാണ് ഒന്ന് ചേർന്ന് സഖ്യം രൂപീകരിച്ചിരിക്കുന്നത്. 2024 തെരഞ്ഞെടുപ്പിനെ മോദിയും 'ഇന്ത്യ'യും തമ്മിലുള്ള പോരാട്ടമെന്നാണ് രാഹുൽ ​ഗാന്ധി വിശേഷിപ്പിച്ചത്. 26 പാർട്ടികളും സംയുക്തമായി ഒരു പൊതുമിനിമം അജണ്ട മുന്നോട്ട് വച്ച് ഒറ്റ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് യോഗത്തിന് ശേഷം പാർട്ടി നേതാക്കൾ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

മുംബൈയിൽ നടക്കുന്ന യോ​ഗത്തിൽ സഖ്യത്തിന്റെ മുന്നോട്ട് പ്രവർത്തനങ്ങളിൽ കൂടുതൽ തീരുമാനങ്ങളുണ്ടാകും.  പ്രതിപക്ഷ നേതൃനിരയുടെ ഏകോപനത്തിനായി 11 അംഗ ഏകോപന സമിതി രൂപീകരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കിയിരുന്നു. ഇതിൽ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തിലും മുംബൈയിൽ തീരുമാനമാകും. അതേസമയം, പ്രതിപക്ഷ സഖ്യമായ ഇന്ത്യ സംഘം മണിപ്പൂർ സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ശനി, ഞായർ ദിവസങ്ങളിൽ സഖ്യത്തിലെ എംപിമാർ മണിപ്പൂർ സന്ദർശിക്കും. അതിനിടെ, 'ഇന്ത്യ' സഖ്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്തെത്തി. ഭൂതകാലത്തിലെ അഴിമതി മറയ്ക്കാനാണ് പുതിയ പേരുമായി എത്തിയിരിക്കുന്നതെന്നാണ് മോദി വിമർശിച്ചത്. നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി തിരിച്ചടിക്കുകയും ചെയ്തിരുന്നു. തന്‍റെ പ്രത്യയശാസ്ത്രമാണ് മണിപ്പൂരിലെ കലാപത്തിന് കാരണമെന്ന് മോദിക്ക് അറിയാമെന്ന് രാഹുൽ വിമര്‍ശനം ഉന്നയിച്ചു.

'മണിപ്പൂരിലേത് ഹീന കുറ്റകൃത്യം, സംസ്ഥാനത്തിന് പുറത്തേക്ക് വിചാരണ മാറ്റണം'; സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ