പ്രതിപക്ഷ സഖ്യത്തിന് 'ഭാരത്' എന്ന് പേരിടണം: ഭാരത് വിവാദങ്ങൾക്കിടെ പരിഹാസവുമായി ശശി തരൂർ

Published : Sep 06, 2023, 02:27 PM ISTUpdated : Sep 06, 2023, 02:57 PM IST
പ്രതിപക്ഷ സഖ്യത്തിന് 'ഭാരത്' എന്ന് പേരിടണം: ഭാരത് വിവാദങ്ങൾക്കിടെ പരിഹാസവുമായി ശശി തരൂർ

Synopsis

അങ്ങനെ ചെയ്താൽ സർക്കാർ ബുദ്ധിശൂന്യമായ കളി അവസാനിപ്പിക്കുമെന്ന്  ശശി തരൂർ പറഞ്ഞു. ഇന്ത്യയെന്ന പേര് പ്രതിപക്ഷ സഖ്യം ഇട്ടതിന് പിന്നാലെയാണ് ഭാരതെന്ന പേര്മാറ്റൽ ഉണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തരൂരിന്റെ പരിഹാസം ഉണ്ടായത്

ദില്ലി: രാജ്യത്തിൻ്റെ പേര് ഇന്ത്യയെന്നതിൽ നിന്ന് ഭാരത് എന്നാക്കി മാറ്റാനുള്ള കേന്ദ്ര നീക്കങ്ങൾക്കിടെ പരിഹാസവുമായി കോൺ​ഗ്രസ് നേതാവ് ശശി തരൂർ. ഇന്ത്യയെന്ന പേര് പ്രതിപക്ഷ സഖ്യം ഇട്ടതിന് പിന്നാലെയാണ് ഭാരതെന്ന പേര് മാറ്റൽ ഉണ്ടായത്. പ്രതിപക്ഷം സഖ്യത്തിന് ഭാരത് എന്ന് പേര് മാറ്റണം. അങ്ങനെ ചെയ്താൽ സർക്കാർ ബുദ്ധിശൂന്യമായ കളി അവസാനിപ്പിക്കുമെന്നും ശശി തരൂർ പറഞ്ഞു. 

അതിനിടെ, ഇന്ത്യ ഒഴിവാക്കി ഭാരത് ആക്കുമെന്നത് പ്രചാരണം മാത്രമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. പ്രതിപക്ഷം അഭ്യൂഹം പരത്തുകയാണ്. ഭാരതിനോട് കോൺഗ്രസിന് അസഹിഷ്ണുതയെന്നും കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ കുറ്റപ്പെടുത്തി. അതേ സമയം ജി20ക്കായി തയ്യാറാക്കിയ ചെറുപുസ്തകത്തിലും 'ഭാരത്' എന്നാണ് സർക്കാർ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ പാർലമെൻറ് സമ്മേളനത്തിന്റെ അജണ്ടയിൽ മൗനം തുടരുന്ന നിലപാടാണ്  സർക്കാരിന്റേത്.  

റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ പ്രമേയം കൊണ്ട് വന്നേക്കുമെന്ന സൂചന ഇന്നലെയാണ് പുറത്തു വന്നത്. ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണക്കത്തിൽ പ്രസിഡന്‍റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്ന് എഴുതിയതിലും വിവാദം കനക്കുകയാണ്. അതേസമയം, ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങൾക്ക് എതിരായ നീക്കമെന്ന് ആരോപിച്ച് കോൺ​ഗ്രസ് രം​ഗത്തെത്തിയിട്ടുണ്ട്. 

സിപിഎം കോട്ട, ഉമ്മന്‍ ചാണ്ടി പിടിച്ചെടുത്തു, അഞ്ചര പതിറ്റാണ്ട് കുത്തക; പുതുപ്പള്ളിയില്‍ വീണ്ടും ട്വിസ്റ്റോ?

ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് ലോക രാജ്യങ്ങൾക്കിടയിൽ അംഗീകരിച്ച പേര്. എന്നാൽ ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സർക്കാർ എന്നായിരുന്നു അഭ്യൂഹങ്ങൾ പ്രചരിച്ചത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതിന് പകരം റിപ്പബ്ലിക് ഓഫ് ഭാരത് പാസ്പോർട്ടിലുൾപ്പടെ ഉപയോഗിക്കാനുള്ള പ്രമേയം പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ടായിരുന്നു.

മിത്ത്, സനാതനധർമ്മ പരാമർശം; സ്പീക്കർ എ.എൻ ഷംസീറിനും ഉദയനിധി സ്റ്റാലിനുമെതിരെ പാറമേക്കാവ് ദേവസ്വം

https://www.youtube.com/watch?v=Jv6RYPwXOtg

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്