'പക്ഷപാതപരമായി പ്രവർത്തിക്കുന്നു', ജസ്റ്റിസ് ജി ആർ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാൻ ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി പ്രതിപക്ഷം

Published : Dec 09, 2025, 06:36 PM IST
 ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ

Synopsis

മദ്രാസ് ഹൈക്കോടതി ജഡ്ജി ജി ആർ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാൻ നോട്ടീസ് നൽകി പ്രതിപക്ഷ നേതാക്കൾ. ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്ത്വത്തിലാണ് എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് നോട്ടീസ് നൽകിയത്

ദില്ലി: മദ്രാസ് ഹൈക്കോടതി ജഡ്ജി ജി ആർ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാൻ നോട്ടീസ് നൽകി പ്രതിപക്ഷ നേതാക്കൾ. ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്ത്വത്തിലാണ് എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് നോട്ടീസ് നൽകിയത്. പ്രിയങ്കാ ഗാന്ധിയും, അഖിലേഷ് യാദവും നോട്ടീസ് നല്കുമ്പോൾ കനിമൊഴിക്കൊപ്പം ഉണ്ടായിരുന്നു. ആകെ 107 എംപിമാരാണ് നോട്ടീസിൽ ഒപ്പിട്ടിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ജഡ്ജിയാണ് ജി ആർ സ്വാമിനാഥൻ. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ 2017 ലെ ഉത്തരവിന് വിരുദ്ധമായാണ് തമിഴ്നാട് മധുര തിരുപ്പരൻകുന്ദ്രം മലയിൽ സിക്കന്ദർ ദർഗയുടെ സമീപം ദീപം തെളിക്കാൻ ജസ്റ്റിസ് സ്വാമിനാഥൻ ഉത്തരവിട്ടതെന്നാണ് ആരോപണം. ജഡ്ജി പക്ഷപാതപരമായി പ്രവർത്തിക്കുന്നെന്നും, ഭരണഘടനാ വിരുദ്ധമായും പ്രവർത്തിക്കുന്നുവെന്നാണ് എംപിമാരുടെ പരാതി. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഒരു ജഡ്ജിക്കെതിരെ പ്രതിപക്ഷം ഇംപീച്മെന്റ് നോട്ടീസ് നൽകുന്നത് ആദ്യമായാണ്.

 

PREV
Read more Articles on
click me!

Recommended Stories

‘എനിക്കും വീട്ടില്‍ പോകണം, എത്രയും വേഗത്തിൽ പറത്താം, സോറി’; യാത്രക്കാരോട് വികാരാധീനനായി ഇന്‍ഡിഗോ പൈലറ്റ്-VIDEO
ഒരു കോടിയിലേറെ പേർ കാത്തിരിക്കുന്ന വമ്പൻ തീരുമാനം; പാർലമെന്‍റിൽ മന്ത്രിയുടെ നിർണായക പ്രഖ്യാപനം; എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചു