
ദില്ലി: പ്രതിപക്ഷ പ്രതിഷേധ ശക്തമാകുന്നതിനിടെ പൗരത്വ നിയമഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. പ്രതിപക്ഷത്തിന്‍റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധത്തിനാണ് സഭ സാക്ഷ്യം വഹിക്കുക. ബില്ലിനെ ശക്തമായി ചെറുക്കുമെന്ന് മുസ്‍ലിംലീഗും കോൺഗ്രസും ഇടതുപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്.
പൗരത്വബില്ലിനെ എതിർത്ത് മുസ്ലിം ലീഗ് നോട്ടീസ് നല്കി. അവതരണ വേളയിൽ എതിർക്കാനാണ് നോട്ടീസ്. പൗരത്വ ഭേദഗതി ബിൽ സഭയില്‍ അവതരിപ്പിക്കുന്ന ഇന്ന് ഇന്ത്യയുടെ കറുത്ത ദിനമാണെന്നും മതേതര കക്ഷികൾ ബില്ലിനെ ഒന്നിച്ച് ശക്തമായി എതിർക്കുമെന്നും മുസ്‍ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
'ലീഗ് എല്ലാ പാർട്ടികളുമായും വിഷയം സംസാരിച്ചിരുന്നു. മുസ്‌ലീങ്ങള്‍ക്ക് പൗരത്വം നൽകില്ല എന്ന് പച്ചയ്ക്ക് പറഞ്ഞാണ് ബിൽ കൊണ്ടുവരുന്നത്. ബില്ലിനെ പരാജയപ്പെടുത്താൻ ലീഗിന്റെ ഭാഗത്ത് നിന്ന് മികച്ച ഏകോപനം ഉണ്ടാകും'. ബിൽ പാസായാൽ ലീഗും മറ്റ് മുസ്‍ലിം സംഘടനകളും കേസിന് പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബില്ലിലെ പ്രധാന വ്യവസ്ഥകൾ ഇവയാണ്
ഹൈദരാബാദിലും അസമിലും ബില്ലിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബില്ല് ലോക്സഭയിൽ പാസാക്കാന്‍ എന്‍ഡിഎയ്ക്ക് സാധിക്കും. രാജ്യസഭയിൽ 102 പേരുടെ പിന്തുണ എൻഡിഎക്കുണ്ട്. അണ്ണാ ഡിഎംകെ, ബിജു ജനതാദൾ എന്നിവരുടെ നിലപാടാവും ഇനി നിര്‍ണായകമാകുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam