പിഎസ്-ഒപിഎസ് പോര്; അണ്ണാ ഡിഎംകെ യോ​ഗത്തിൽ കല്ലേറ് കൈയാങ്കളി 

Published : Jul 11, 2022, 09:50 AM ISTUpdated : Jul 11, 2022, 12:25 PM IST
പിഎസ്-ഒപിഎസ് പോര്; അണ്ണാ ഡിഎംകെ യോ​ഗത്തിൽ കല്ലേറ് കൈയാങ്കളി 

Synopsis

കല്ലേറുണ്ടാകുകയും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. പളനിസ്വാമിയുടെ വാഹനം ഒപിഎസ് വിഭാഗം അടിച്ചുതകര്‍ത്തു. ഇപിഎസ് വിഭാഗത്തിന്‍റെ പോസ്റ്ററുകള്‍ ഒപിഎസ് വിഭാഗം കത്തിച്ചു.

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെയിൽ പോര് മുറുകുന്നു. പളനിസ്വാമി വിളിച്ച യോ​ഗം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പനീർശെൽവം നൽകിയ ഹർജിയിൽ ഹൈക്കോടതി വിധിക്ക് മുന്നോടിയായി ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തിന് പുറത്ത് ഇരുവിഭാഗത്തെയും അനുകൂലികൾ പരസ്പരം ഏറ്റുമുട്ടി. കല്ലേറുണ്ടാകുകയും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു.

പളനിസ്വാമിയുടെ വാഹനം ഒപിഎസ് വിഭാഗം അടിച്ചുതകര്‍ത്തു. ഇപിഎസ് വിഭാഗത്തിന്‍റെ പോസ്റ്ററുകള്‍ ഒപിഎസ് വിഭാഗം കത്തിച്ചു. അതേസമയം, ജനറൽ ബോഡി യോ​ഗം നിർത്തി വെയ്ക്കണമെന്ന പനീർശെൽവത്തിന്റെ ഹർജി ഹൈക്കോടതി തള്ളി. തുടർന്ന് അണ്ണാ ഡീഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം ആരംഭിച്ചു. ഹൈക്കോടതി വിധി അനുകൂലമായതോടെ ജനറല്‍ കൗണ്‍സില്‍ വേദി ഇപിഎസ് വിഭാഗത്തിന്‍റെ നിയന്ത്രണത്തിലായി. 

യോഗത്തിൽ ഇ പളനിസ്വാമിയെ പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ. ഒ പനീർശെൽവത്തിന്റെ ട്രഷറർ സ്ഥാനവും ഈ യോഗത്തിൽ നഷ്ടപ്പെട്ടേക്കും. നിയമപ്രകാരം കോർഡിനേറ്റർക്കും ജോയിന്റ് കോഓർഡിനേറ്റർക്കും മാത്രമേ യോഗം വിളിക്കാൻ കഴിയൂ എന്ന് ഒപിഎസ് വാദിച്ചിരുന്നു. പുതുതായി നിയമിതനായ പ്രസീഡിയം ചെയർമാൻ വിളിച്ച ഈ മീറ്റിംഗ് സാങ്കേതികമായി നിയമവിരുദ്ധവും അതിനാൽ അംഗീകരിക്കാനാവില്ലെന്നുമാണ് പനീർശെൽവത്തിന്റെ വാദം. 

PREV
Read more Articles on
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്