മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപണം; ഉസ്മാനിയ സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

By Web TeamFirst Published Jan 18, 2020, 1:23 PM IST
Highlights

ശനിയാഴ്ച കാസിമിന്‍റെ വീട്ടില്‍ മഫ്തിയിലെത്തിയ പൊലീസ് സംഘം ചില ബുക്കുകളും പിടിച്ചെടുത്തു. ഇതിന് ശേഷമാണ് കാസിമിനെ അറസ്റ്റ് ചെയ്ത ശേഷം രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയത്

ഹൈദരാബാദ്: മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന ആരോപിച്ച് ഉസ്മാനിയ സര്‍വകലാശാല പ്രൊഫസറിനെ തെലങ്കാന പൊലീസ് അറസ്റ്റു ചെയ്തു. ഉസ്മാനിയ സര്‍വകലാശാല പ്രൊഫസറും തെലങ്കാനയിലെ നടുസ്ഥുന പത്രത്തിന്‍റെ എഡിറ്ററുമായ സി കാസിമിനെയാണ് അറസ്റ്റ് ചെയ്തത്. അടുത്തിടിടെയാണ് റവല്യൂഷണറി റൈറ്റേഴ്സ് അസോസിയേഷന്‍റെ ഭാരവാഹിയായി കാസിം തെരഞ്ഞെടുക്കപ്പെട്ടത്.

ഇതാദ്യമായല്ല തെലങ്കാന പൊലീസിന്‍റെ നിരീക്ഷണങ്ങളില്‍ കാസിം വരുന്നത്. നേരത്തെ, മാവോയിസ്റ്റുകളുടെ ദൂതനായി പ്രവര്‍ത്തിച്ചുവെന്ന് കാണിച്ച് പൊലീസ് കാസിമിനെതിരെ കേസെടുത്തിരുന്നു. ശനിയാഴ്ച കാസിമിന്‍റെ വീട്ടില്‍ മഫ്തിയിലെത്തിയ പൊലീസ് സംഘം ചില ബുക്കുകളും പിടിച്ചെടുത്തു. ഇതിന് ശേഷമാണ് കാസിമിനെ അറസ്റ്റ് ചെയ്ത ശേഷം രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയത്.

കാസിമിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്ത് വന്നതോടെ ഉസ്മാനിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇതേത്തുടര്‍ന്ന് ചില വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാവോയിസ്റ്റ് ബന്ധമെന്ന പേരില്‍ സര്‍ക്കാര്‍ ബുദ്ധിജീവികളെ ദ്രോഹിക്കുകയാണെന്ന് സിപിഐ നേതാവ് നാരായണ ആരോപിച്ചു. കാസമിനെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

click me!