മോദിക്ക് ഉദയനിധിയുടെ മറുപടി; 'ശരിയാണ് ഞങ്ങൾക്ക് ഉറക്കമില്ല, താങ്കളെ വീട്ടിലേക്ക് അയക്കുന്നത് വരെ മാത്രം'

Published : Mar 26, 2024, 05:08 PM ISTUpdated : Mar 26, 2024, 05:26 PM IST
മോദിക്ക്  ഉദയനിധിയുടെ മറുപടി; 'ശരിയാണ് ഞങ്ങൾക്ക് ഉറക്കമില്ല, താങ്കളെ  വീട്ടിലേക്ക് അയക്കുന്നത് വരെ  മാത്രം'

Synopsis

ഡിഎംകെയ്ക്ക് ഉറക്കം നഷ്ടമായി എന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്.  താങ്കളെ വീട്ടിലേക്ക് അയക്കുന്നത് വരെ ഞങ്ങൾക്ക് ഉറക്കമുണ്ടാകില്ല.   

ചെന്നൈ: ഇന്ത്യാ സഖ്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തിൽ മറുപടിയുമായി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും വീട്ടിലേക്ക് തിരിച്ചയക്കുന്നത് വരെ തനിക്കും പാർട്ടിക്കും ഉറക്കമില്ലെന്നായിരുന്നു ഉദയനിധി പറഞ്ഞത്. ഡിഎംകെയ്ക്ക് ഉറക്കം നഷ്ടമായി എന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്.  താങ്കളെ വീട്ടിലേക്ക് അയക്കുന്നത് വരെ ഞങ്ങൾക്ക് ഉറക്കമുണ്ടാകില്ല. 

ബിജെപിയെ വീട്ടിലെത്തിക്കുന്നത് വരെ ഞങ്ങൾ ഉറങ്ങില്ല. 2014 -ൽ 450 രൂപയായിരുന്ന ഗ്യാസ് സിലിണ്ടറിന് ഇപ്പോൾ 1200 രൂപയായി. തെരഞ്ഞെടുപ്പ് വന്നതിന് ശേഷം നാടകം കളിച്ച് 100 രൂപ കുറച്ചു. തെരഞ്ഞെടുപ്പിന് ശേഷം സിലിണ്ടറിന് വീണ്ടും 500 രൂപ കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.  തിരുവണ്ണാമലൈ ജില്ലയിൽ നടന്ന പ്രചാരണത്തിനിടെ ആയിരുന്നു ഉദയനിധിയുടെ പരാമർശമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഈ മാസം ആദ്യം ഇന്ത്യാ സഖ്യത്തിനെതിരെ പ്രധാനമന്ത്രി മോദി നടത്തിയ പരാമർശങ്ങളായിരുന്നു ഉദയനിധിയെ ചൊടിപ്പിച്ചത്. വികസന പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനും അതിന്റെ 'ഘമാണ്ഡിയ' (അഹങ്കാരം) സഖ്യത്തിനും സഹിക്കുന്നില്ല.  വികസന പദ്ധതികൾ കാരണം അവർക്ക് ഉറക്കം നഷ്ടമായിരിക്കുന്നു. വികസനത്തെക്കുറിച്ച് സംസാരിക്കാൻ കോൺഗ്രസിന് ശക്തിയില്ല. വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുമ്പോൾ അതിനെ തെരഞ്ഞെടുപ്പ് തന്ത്രം എന്നാണ് വിളിക്കുന്നത്.  നിഷേധാത്മക നിലപാട് മാത്രമാണ് കോൺഗ്രസിന്റെ യഥാർത്ഥ സ്വഭാവം എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ മൈചോങ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ മോദി തമിഴ്‌നാട് സന്ദർശിച്ചിട്ടില്ലെന്ന ആരോപണവും ഉദയനിധിആവർത്തിച്ചു ചുഴലിക്കാറ്റിനെത്തുടർന്ന് തമിഴ്‌നാട്ടിൽ നിന്ന് നമ്മുടെ മുഖ്യമന്ത്രി ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്, പക്ഷേ ഇതുവരെ ഒരു രൂപ പോലും ഞങ്ങൾക്ക് നൽകിയിട്ടില്ലെന്നും ഉദയനിധി ആരോപിച്ചു.

ഉദയനിധി സ്റ്റാലിന് ആശ്വാസം, മന്ത്രിയായി തുടരാം; സനാതനധർമ വിരുദ്ധ പരാമർശത്തില്‍ നടപടിയില്ലെന്ന് ഹൈക്കോടതി 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്