
മംഗളൂരു: അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസില്‍ നിന്ന് വീണ് യുവതി മരിച്ചു. കുന്ദാപൂര്‍ പഴയ ഗീതാഞ്ജലി ടാക്കീസ് റോഡില്‍ താമസിക്കുന്ന ലക്ഷ്മി പ്രതാപ് നായക് (41) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.
ഉണങ്ങാന്‍ വച്ച തേങ്ങ എടുക്കാന്‍ വേണ്ടിയാണ് ലക്ഷ്മി ടെറസില്‍ പോയത്. ഇതിനിടെ ടെറസില്‍ സ്ഥാപിച്ചിരുന്ന ഫൈബര്‍ ഷീറ്റിലേക്ക് അബദ്ധത്തില്‍ ചവിട്ടി തെന്നി താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കും കൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
'വെൺതേക്ക്, അയിനി, ആഫ്രിക്കൻ ചോല'; വയനാട്ടില്‍ വീണ്ടും അനധികൃത മരംമുറി, 50ലധികം മരങ്ങള്‍ മുറിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam