
ലഖ്‌നൗ: ഒറ്റയടിക്ക് 21000ലധികം നിയമനം നടത്താൻ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. അങ്കണവാടി ജീവനക്കാരെയാണ് ഒരുമിച്ച് വിന്യസിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രാകരം ആരംഭിച്ച ദ്രുത നിയമന പദ്ധതിയുടെ ഭാഗമായാണ് ജീവനക്കാര്‍ക്കായി അപേക്ഷകൾ ക്ഷണിച്ചത്. ആകെ 6.69 ലക്ഷം അപേക്ഷകരിൽ നിന്ന് 21,000 ജീവനക്കാരെ തെരഞ്ഞെടുക്കും. ഇവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഗ്രാമീണ മാതൃ-ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ മതിയായ ജീവനക്കാരുണ്ടെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യവുമായാണ് ശിശു വികസന സേവന, പോഷകാഹാര വകുപ്പ് 21,547 തൊഴിലാളികളുടെ നിയമനം അതിവേഗം പൂര്‍ത്തിയാക്കുന്നത്. സംസ്ഥാനത്തെ 75 ജില്ലകളിലും റിക്രൂട്ട്‌മെന്റ് ഡ്രൈവ് തുടരുകയാണ്. മഥുര, ബസ്തി, മൗ, ഡിയോറിയ, ബിജ്‌നോർ തുടങ്ങിയ ജില്ലകളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയായി. മൊറാദാബാദിലും പ്രയാഗ്‌രാജിലും നടപടികൾ തുടരുകയാണ്.
ബാക്കിയുള്ള 68 ജില്ലകളില്‍ സര്‍ട്ടിഫിക്ക് ഓണ്‍ലൈന്‍ പരിശോധന പൂര്‍ത്തിയായി. 53 ജില്ലകളില്‍ ഫിസിക്കൽ വെരിഫിക്കേഷനും പൂര്‍ത്തിയായിട്ടുണ്ട്. 17 ജില്ലകളില്‍ ജോലികൾ പുരോഗമിക്കുകയാണ്. വെരിഫിക്കേഷൻ പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ചീഫ് സെക്രട്ടറി മനോജ് കുമാർ സിംഗ് നിര്‍ദേശം നൽകിയിട്ടുണ്ട്. നിയമന പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാൻ ഓൺലൈൻ, ഭൗതിക പരിശോധനകൾ കർശനമായി നടത്തും. തെരഞ്ഞെടുക്കപ്പെട്ട തൊഴിലാളികൾക്ക് അവരുടെ ജോലികൾ ഉടനടി ആരംഭിക്കാൻ കഴിയുന്ന തരത്തിൽ നടപടി വേഗത്തിലാക്കാൻ വകുപ്പ് പ്രത്യേക ശ്രദ്ധ ചെലത്തുന്നുണ്ട്.
1975-ൽ ഇന്ത്യൻ സർക്കാർ സംയോജിത ശിശു വികസന സേവന പരിപാടിയുടെ ഭാഗമായി സ്ഥാപിച്ച അംഗൻവാടി കേന്ദ്രങ്ങൾ, പോഷകാഹാര വിദ്യാഭ്യാസം, ഗർഭനിരോധന കൗൺസിലിംഗ്, പ്രീ-സ്കൂൾ പ്രവർത്തനങ്ങൾ തുടങ്ങിയ അവശ്യ സേവനങ്ങൾ നൽകിക്കൊണ്ട് കുട്ടികളുടെ വിശപ്പും പോഷകാഹാരക്കുറവും നേരിടുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതാണെന്നും അവയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്നും യുപി സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
വെറും 100 രൂപയിൽ താഴെ വീടുകൾ സ്വന്തമാക്കാം, അതും ഇതുപോലെ ഒരു രാജ്യത്ത്! ഈ 'പദ്ധതി' വേറെ ലെവൽ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam