Lokmat award : ലോക്മത് പുരസ്‌കാരം മികച്ച പാര്‍ലമെന്റേറിയന്മാരില്‍ ഇടം നേടി ഒവൈസിയും ഒബ്രിയാനും

Published : Mar 18, 2022, 10:08 AM ISTUpdated : Mar 18, 2022, 10:18 AM IST
Lokmat award : ലോക്മത് പുരസ്‌കാരം മികച്ച പാര്‍ലമെന്റേറിയന്മാരില്‍ ഇടം നേടി ഒവൈസിയും ഒബ്രിയാനും

Synopsis

എന്‍സിപി നേതാവ് ശരദ് പവാര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.  

ദില്ലി: മികച്ച എംപിമാരില്‍ ഒരാളായി എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയേയും(Asaduddin Owaisi) തെരഞ്ഞെടുത്തു. ഒവൈസിക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക്ക് ഒബ്രിയാനേയും മികച്ച പാര്‍ലമെന്റേറിയനായി തെരഞ്ഞെടുത്തു. പാര്‍ലമെന്റിലെ മികച്ച പ്രകടനത്തിനാണ് ലോക്മത് (Lokmat) പുരസ്‌കാരം എല്ലാ വര്‍ഷവും നല്‍കുന്നത്. എന്‍സിപി നേതാവ് ശരദ് പവാര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും തെരഞ്ഞെടുക്കുന്ന നാല് പേര്‍ക്ക് വീതമാണ് എല്ലാ വര്‍ഷവും പുരസ്‌കാരം നല്‍കുന്നത്. പാര്‍ലമെന്റിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യസഭാ എംപി എ കെ ആന്റണിക്കും ലോക്മത് പുരസ്‌കാരം ലഭിച്ചു.

ലോക്‌സഭ, രാജ്യസഭ എംപിമാരായ എട്ടുപേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പാര്‍ലമെന്റില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നല്‍കുന്ന പുരസ്‌കാരമാണ് ലോക്മത് പുരസ്‌കാരം. എകെ ആന്റണി, ഭര്‍തൃഹരി മെഹ്താബ് എന്നിവരാണ് ആജീവനാന്ത പുരസ്‌കാരത്തിന് അര്‍ഹരായത്. ബിജെപി ലോക്സഭാംഗങ്ങളായ ലോക്കറ്റ് ചാറ്റര്‍ജി, തേജസ്വി സൂര്യ, എന്‍സിപി രാജ്യസഭാംഗം വന്ദന ചവാന്‍, ആര്‍ഡെജി അംഗം മനോജ്കുമാര്‍ ഝാ എന്നിവരാണ് പുരസ്‌കാരം നേടിയ മറ്റുള്ളവര്‍. 

പാര്‍ലമെന്റിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് എകെ ആന്റണിക്ക് പുരസ്‌കാരം 

ദില്ലി: പാര്‍ലമെന്റിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യസഭാ എംപി എ കെ ആന്റണിക്ക് ലോക്മത് പുരസ്‌കാരം. ലോക്‌സഭ, രാജ്യസഭ എംപിമാരായ എട്ടുപേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പാര്‍ലമെന്റില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നല്‍കുന്ന പുരസ്‌കാരമാണ് ലോക്മത് പുരസ്‌കാരം. എകെ ആന്റണി, ഭര്‍തൃഹരി മെഹ്താബ് എന്നിവര്‍ ആജീവനാന്ത പുരസ്‌കാരത്തിന് അര്‍ഹരായപ്പോള്‍ എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയേയും തൃണമൂല്‍ നേതാവ് ഡെറിക്ക് ഒബ്രിയാനേയും മികച്ച പാര്‍ലമെന്റേറിയന്മാരായി തെരഞ്ഞെടുത്തു. ബിജെപി ലോക്സഭാംഗം ലോക്കറ്റ് ചാറ്റര്‍ജി, എന്‍സിപി രാജ്യസഭാംഗം വന്ദന ചവാന്‍ എന്നിവരാണ് മികച്ച വനിത പാര്‍ലമെന്റേറിയന്മാര്‍. എന്‍സിപി നേതാവ് ശരദ് പവാര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും തെരഞ്ഞെടുക്കുന്ന നാല് പേര്‍ക്ക് വീതമാണ് എല്ലാ വര്‍ഷവും പുരസ്‌കാരം നല്‍കുന്നത്. 

എ കെ ആന്റണിയുടെ കാലാവധി ഈ മാസം അവസാനിക്കുകയാണ്. ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന്  കെ ആന്റണി ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഇതുവരെ നല്‍കിയ അവസരങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് നന്ദിയുണ്ടെന്നും ആന്റണി അറിയിച്ചു.  ആന്റണിക്ക് പകരക്കാരനെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് ഇനിയും സാധിച്ചിട്ടില്ല. സിപിഎമ്മും സിപിഐയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും നിരവധി പേരാണ് കോണ്‍ഗ്രസില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞ് 4 ബസുകളിലായി സ്ത്രീകളെ കൊണ്ടുപോയി, അടുത്ത ജില്ലയിൽ കൊണ്ട് പോയി വോട്ട് ചെയ്യിപ്പിച്ചു; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ പരാതി
14 ലക്ഷത്തിലധികം പേർ കണ്ട വീഡിയോ! കൈകാണിച്ചാൽ ട്രെയിൻ നിർത്തില്ലെന്നോ? വയോധികക്കായി സ്റ്റോപ്പിട്ട ലോക്കോ പൈലറ്റിന് കയ്യടിച്ച് നെറ്റിസൺസ്