'എന്റെ സഹോദരിയെയും മകളെയും ഓർത്തു...'; ബിൽക്കീസ് ബാനുവിനെക്കുറിച്ച് പ്രസം​ഗിച്ചപ്പോൾ വിതുമ്പി ഒവൈസി  

By Web TeamFirst Published Dec 4, 2022, 9:51 AM IST
Highlights

ബിൽക്കിസ് ബാനുവിനെ ബലാത്സം​ഗം ചെയ്യുകയും മൂന്ന് വയസ്സുകാരി മകളെയടക്കം കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ശിക്ഷിക്കപ്പെട്ട 11 പേരെ ജയിൽ മോചിതരാക്കിയതിനെതിരെ അവർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 

അഹമ്മദാബാദ് ​ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിൽക്കിസ് ബാനുവിനെക്കുറിച്ച് സംസാരിച്ചപ്പോൾ വിതുമ്പി  ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി. അഹമ്മദാബാദ് ജമാൽപുരിൽ പൊതുയോ​ഗത്തിൽ സംസാരിക്കുകയായിരുന്നു ഒവൈസി. 

'എല്ലാറ്റിനുമുപരിയായി നമ്മളെല്ലാം മനുഷ്യരാണ്. വികാരാധീനരായി പോകുന്നത് സ്വാഭാവികം. ബിൽക്കിസ് ബാനുവിനെക്കുറിച്ച് സംസാരിക്കുമ്പോൾ, എന്റെ സ്വന്തം സഹോദരിയെയും മകളെയും കുറിച്ചുള്ള ചിന്തകൾ മനസ്സിലേക്ക് കടന്നുവന്നു'--ഒവൈസി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ബലാത്സംഗം ചെയ്യപ്പെടുകയും അവളുടെ അമ്മയും മകളും കൊല്ലപ്പെടുകയും ചെയ്യുമ്പോൾ അവൾ ഗർഭിണിയായിരുന്നു. എന്നിട്ടും 20 വർഷത്തിന് ശേഷവും അവൾ നീതിക്കുവേണ്ടി പോരാടുകയാണ്. ആർക്കെങ്കിലും വേദന അനുഭവപ്പെടുന്നില്ലെങ്കിൽ, അവർ മനുഷ്യരല്ലെന്നും ഒവൈസി വ്യക്തമാക്കി.  

ബിൽക്കിസ് ബാനു

ബിൽക്കിസ് ബാനുവിനെ ബലാത്സം​ഗം ചെയ്യുകയും മൂന്ന് വയസ്സുകാരി മകളെയടക്കം കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ശിക്ഷിക്കപ്പെട്ട 11 പേരെ ജയിൽ മോചിതരാക്കിയതിനെതിരെ അവർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 

2002 ബിജെപി ഒരിക്കലും മറക്കില്ല. അന്ന് പ്രധാനമന്ത്രി മോദിയായിരുന്നു ​ഗുജറാത്ത് മുഖ്യമന്ത്രി. ബിൽക്കിസ് ബാനു, എഹ്‌സാൻ ജാഫ്രി തുടങ്ങി കൊല്ലപ്പെട്ട നിരവധി പേരെ രക്ഷിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. സംസ്ഥാനത്ത് 50,000 ത്തോളം ആളുകൾ അഭയാർത്ഥികളാകായി. ഞാനും മെഡിക്കൽ സംഘത്തോടൊപ്പം അവിടെ പോയിരുന്നുവെന്നും ഒവൈസി പറഞ്ഞു.

​ഗുജറാത്ത് തെരഞ്ഞെടുപ്പിൽ എഐഎംഐഎം 14 അസംബ്ലി സീറ്റുകളിൽലാണ് ആദ്യം മത്സരിക്കാൻ തീരുമാനിച്ചത്. എന്നാൽ, ബാപ്പുനഗർ സീറ്റിൽ നിന്ന് പിന്മാറി. മത്സരിക്കുന്ന 13 സീറ്റുകളിലും വിജയിക്കാൻ കഠിനാധ്വാനം ചെയ്യുമെന്നും പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണുണ്ടായതെന്നും പിന്തുണ വോട്ടായി മാറുമെന്നും ഒവൈസി പറഞ്ഞു. 2022ലെ ഗുജറാത്ത് നിയമസഭാ തിതെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടം അഞ്ചിന് നടക്കും. ഡിസംബർ എട്ടിന് ഫലം പ്രഖ്യാപിക്കും. 

"കശ്മീർ ഫയൽസ് പ്രൊപ്പഗണ്ടയാണ്": ഇസ്രായേലി സംവിധായകന് പിന്തുണയുമായി മറ്റ് മൂന്ന് ജൂറി അംഗങ്ങള്‍

click me!