
ദില്ലി: ബിഹാര്‍ നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലീമീന്‍ (എഐഎംഐഎം) വിജയിച്ചതിനെതിരെ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്.
എഐഎംഐഎമ്മിന്‍റെ വിജയത്തെ ജിന്നയുടെ ആശയത്തിന്‍റെ വിജയമെന്നാണ് ഗിരിരാജ് സിംഗ് വിളിച്ചത്. സാമൂഹത്തിന്‍റെ കെട്ടുറപ്പിനെതിരായ ഭീഷണിയാണ് ഈ വിജയമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കിഷന്‍ഗഞ്ച് സീറ്റില്‍ വിജയിച്ചതുവഴി ബിഹാര്‍ നിയമസഭയില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ് അസദുദ്ദീന്‍ നയിക്കുന്ന ഓള്‍ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലീമീന്‍.
'' ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പുറത്തുവന്ന ഏറ്റവും ഭീതിദമായ വിധി കിഷന്‍ഗഞ്ചില്‍നിന്നാണ്. ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎമ്മിന് ജിന്നയുടെ മനസ്സാണ്. അവര്‍ 'വന്ദേമാതരം' വെറുക്കുന്നു. അവര്‍ ബിഹാറിന്‍റെ കെട്ടുറപ്പിന് തന്നെ ഭീഷണിയാണ്. '' - ഗിരിരാജ് സിംഗ് ട്വീറ്റ് ചെയ്തു. ബിഹാറിലെ ജനങ്ങള്‍ അവരുടെ ഭാവിയെക്കുറിച്ച് നിര്‍ബന്ധമായും ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റായിരുന്നു കിഷന്‍ഗഞ്ച്. ഇവിടെ 10000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എഐഎംഐഎം സ്ഥാനാര്‍ത്ഥി ബിജെപിയുടെ സ്വീറ്റി സിംഗിനെ പരാജയപ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam