
കൊൽക്കത്ത: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി.ചിദംബരവും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. പശ്ചിമബംഗാളില്‍ ഇന്നലെ വൈകിട്ടാണ് കൂടിക്കാഴ്ച നടന്നത്. ഇരു നേതാക്കളും അടച്ചിട്ട മുറിയില്‍ അരമണിക്കൂറോളം നേരം ചർച്ച നടത്തി. പാർലമെന്‍റ് ചേരാനിരിക്കെയാണ് ഇരു നേതാക്കളും കണ്ടത്. പ്രതിപക്ഷ നേതൃസ്ഥാനം, പാർലമെന്‍റിലെ സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചർച്ചയായെന്നാണ് സൂചന.
ടിഎംസിയുടെ കൂടെ പിന്തുണയോടെ രാഹുല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ താല്‍പര്യം. എന്നാല്‍, രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനോട് ടിഎംസിക്ക് താല്‍പ്പര്യകുറവുണ്ട്. കോണ്‍ഗ്രസ്, ബംഗാള്‍ നേതൃത്വത്തെ അറിയിക്കാതെയാണ് ചിദംബരം മമതയെ കണ്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam