ടൗട്ടേ: പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു, കേരളമടക്കം 6 സംസ്ഥാനങ്ങളിലായി 42 സംഘം എത്തിയെന്ന് എന്‍ഡിആര്‍എഫ്

By Web TeamFirst Published May 15, 2021, 6:51 PM IST
Highlights

ടൗട്ടേ ചുഴലിക്കാറ്റ് കണക്കിലെടുത്ത് നൂറ് എന്‍ഡിആര്‍ഫ് സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 42 സംഘത്തെ കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളിലായി നിയോഗിച്ചിട്ടുണ്ടെന്ന് എന്‍ഡിആര്‍എഫ് ആറിയിച്ചു. 

ദില്ലി: ടൗട്ടേ ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവർ യോഗത്തില്‍ പങ്കെടുക്കും. 

ടൗട്ടേ ചുഴലിക്കാറ്റ് കണക്കിലെടുത്ത് നൂറ് എന്‍ഡിആര്‍ഫ് സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 42 സംഘത്തെ കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളിലായി നിയോഗിച്ചിട്ടുണ്ടെന്ന് എന്‍ഡിആര്‍എഫ് ആറിയിച്ചു. ടൗട്ടേ അതിതീവ്ര ചുഴലിക്കാറ്റായി ചൊവ്വാഴ്ച ഗുജറാത്തില്‍  എത്തുന്ന സാഹചര്യത്തില്‍ 13 സംഘങ്ങളെ വ്യോമമാര്‍ഗം ഇന്ന് സംസ്ഥാനത്തെത്തിച്ചു. മോശം കാലാവസ്ഥയുള്ളതിനാല്‍ കേരളത്തിലേത് ഉള്‍പ്പെടെയുള്ള വിമാന സര്‍വീസുകളെ ബാധിക്കുമെന്ന് വിമാനകമ്പനികള്‍ അറിയിച്ചു.

click me!