'ഇന്ത്യക്കാർ നിഷ്കളങ്കരാണ്; അവർ എന്ത് പറഞ്ഞാലും വിശ്വസിക്കും'; സർക്കാരിനെ പരിഹസിച്ച് പി. ചിദംബരം

Web Desk   | Asianet News
Published : Jan 11, 2020, 09:33 AM ISTUpdated : Jan 11, 2020, 09:39 AM IST
'ഇന്ത്യക്കാർ നിഷ്കളങ്കരാണ്; അവർ എന്ത് പറഞ്ഞാലും വിശ്വസിക്കും'; സർക്കാരിനെ പരിഹസിച്ച് പി. ചിദംബരം

Synopsis

എല്ലാ ​ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്നും തൊണ്ണൂറ്റൊൻപത് ശതമാനം കുടുംബങ്ങളിലും ടോയ്ലറ്റ് സംവിധാനം ഏർപ്പെടുത്തുമെന്നുമുള്ള സർക്കാർ പദ്ധതികളുടെ പ്രഖ്യാപനം വിശ്വസിച്ചതാണ് ഇന്ത്യക്കാരുടെ നിഷ്കളങ്കതയുടെ തെളിവുകൾ എന്ന് അദ്ദേഹം പറഞ്ഞു. 

ദില്ലി: ഇന്ത്യക്കാർ നിഷ്കളങ്കരാണെന്നും അവർ ആര് എന്ത് പറഞ്ഞാലും വിശ്വസിക്കുമെന്നും മുൻകേന്ദ്രമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ പി. ചിദംബരം. സർക്കാർ വാ​ഗ്ദാനം ചെയ്യുന്ന പദ്ധതികളെ വിശ്വസിക്കുന്ന കാര്യത്തിൽ ഇന്ത്യക്കാർ നിഷ്കളങ്കരാണ് എന്നായിരുന്നു പി ചിദംബരത്തിന്റെ പരിഹാസം. വേറൊരിടത്തും ഇത്തരം ആളുകളെ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാഹിത്യപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി. ചിദംബരം. രണ്ട് അച്ചടിമാധ്യമങ്ങളുടെ പേര് പരാമർശിച്ചതിന് ശേഷം, ഈ മാധ്യമങ്ങളിൽ എന്ത് വാർത്ത വന്നാലും ഇന്ത്യക്കാർ കണ്ണടച്ചു വിശ്വസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എല്ലാ ​ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്നും തൊണ്ണൂറ്റൊൻപത് ശതമാനം കുടുംബങ്ങളിലും ടോയ്ലറ്റ് സംവിധാനം ഏർപ്പെടുത്തുമെന്നുമുള്ള സർക്കാർ പദ്ധതികളുടെ പ്രഖ്യാപനം വിശ്വസിച്ചതാണ് ഇന്ത്യക്കാരുടെ നിഷ്കളങ്കതയുടെ തെളിവുകൾ എന്ന് അദ്ദേഹം പറഞ്ഞു. ഇതേ അവസ്ഥ തന്നെയാണ് കേന്ദ്രസർക്കാരിന്റെ ആരോ​ഗ്യ രക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് സ്കീമിന്റേതും. തന്റെ ‍ഡ്രൈവറുടെ അച്ഛന്റെ സർജറിക്ക് ഈ കാർഡ് ഉപയോ​ഗിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

''ആയുഷ്മാൻ കാർഡ് ഉണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം എന്നെ ഒരു കാർഡ് കാണിച്ചു. അതെടുക്കാനും ഹോസ്പിറ്റലിൽ കാർഡ് കാണിച്ചാൽ മതിയെന്നും ഞാൻ ഡ്രൈവറോട് പറഞ്ഞു. എന്നാൽ ഹോസ്പിറ്റലിൽ ഈ പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോൾ അങ്ങനെയൊരു വിഷയത്തെക്കുറിച്ച് അവർക്കറിയില്ല എന്നായിരുന്നു മറുപടി ലഭിച്ചത്. ഒന്നിലധികം ഹോസ്പിറ്റലുകളിൽ ഇതായിരുന്നു അനുഭവം. എന്നാൽ ആയുഷ്മാൻ കാർഡ് പദ്ധതി ഇന്ത്യയിൽ എല്ലായിടത്തും നടപ്പിലായെന്നാണ് ഇന്ത്യക്കാർ എല്ലാവരും വിശ്വസിക്കുന്നത്.'' പി ചിദംബരം പറ‍‍ഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സംഘിപ്പടയുമായി വന്നാലും ജയിക്കില്ല, ഇത് തമിഴ്നാട്, ഉദയനിധി മോസ്റ്റ്‌ ഡേഞ്ചറസ്'; അമിത് ഷായ്ക്ക് മറുപടിയുമായി സ്റ്റാലിൻ
'ശശി തരൂരിനെ കോൺഗ്രസ് ഒതുക്കുന്നു ,കോൺഗ്രസിന് ദിശാബോധവും നയവും ഇല്ലാതായി' പാര്‍ട്ടിയെ വിമർശിച്ചു കൊണ്ടുള്ള അവലോകനം ട്വിറ്ററിൽ പങ്കുവച്ച് തരൂർ