
ചെന്നൈ: തമിഴ്നാട് ആർ കെ നഗർ മുൻ എംഎൽഎയും ശശികല പക്ഷത്തെ മുതിർന്ന നേതാവുമായ പി വെട്രിവേൽ കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 59 വയസായിരുന്നു. കടുത്ത ശ്വാസതടസം ഉണ്ടായതോടെ ഈ മാസം ആറിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയലളിതയുമായി വളരെ അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നു.
എടപ്പാടി പളനിസ്വാമിക്ക് പിന്തുണ പിൻവലിച്ചതിന് അയോഗ്യരാക്കപ്പെട്ട 18 എംഎൽഎമാരിൽ ഒരാളാണ് വെട്രിവേൽ. ടി ടി വി ദിനകരന്‍റെ അമ്മ മക്കൾ മുന്നേറ്റ കഴകം ട്രഷറർ കൂടിയാണ്. ശശികലയുടെ വിശ്വസ്ഥരിൽ ഒരാളാണ്. രണ്ടാഴ്ച മുമ്പ് ശശികലപക്ഷത്തിന്‍റെ നിർണായക യോഗങ്ങളിൽ പങ്കെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam