പദ്മ അവാർഡുകളുടെ രണ്ടാംഘട്ട വിതരണം ഇന്ന്

Published : May 09, 2024, 11:08 AM IST
പദ്മ അവാർഡുകളുടെ രണ്ടാംഘട്ട വിതരണം ഇന്ന്

Synopsis

ബിജെപി നേതാവ് ഒ. രാജഗോപാലിനും പത്മഭൂഷൺ സമ്മാനിക്കും. അശ്വതി തിരുന്നാൾ ഗൗരി ലക്ഷമി ഭായ്, മുനി നാരായണ പ്രസാദ്, സത്യനാരായണ ബലേരി തുടങ്ങിയവരാണ് പദ്മശ്രീ ഏറ്റുവാങ്ങുന്നത്.

ദില്ലി: പദ്മ അവാർഡുകളുടെ രണ്ടാം ഘട്ട വിതരണം ഇന്ന്. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു ജേതാക്കൾക്ക് പുരസ്കാരം നൽകും. 66 പേർ ഇന്ന് പദ്മ പുരസ്കാരം ഏറ്റുവാങ്ങും. തെലുങ്ക് നടൻ ചിരഞ്ജീവി, നർത്തകി വൈജയന്തിമാല എന്നിവർക്ക് പത്മവിഭൂഷൺ സമ്മാനിക്കും. ജസ്റ്റിസ് ഫാത്തിമ ബീവിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകും. ബിജെപി നേതാവ് ഒ. രാജഗോപാലിനും പത്മഭൂഷൺ സമ്മാനിക്കും. അശ്വതി തിരുന്നാൾ ഗൗരി ലക്ഷമി ഭായ്, മുനി നാരായണ പ്രസാദ്, സത്യനാരായണ ബലേരി തുടങ്ങിയവരാണ് പദ്മശ്രീ ഏറ്റുവാങ്ങുന്നത്. വിദ്യാഭ്യാസ പ്രവർത്തകൻ പി. ചിത്രൻ നമ്പൂതിരിപ്പാടിന് മരണാനന്തര ബഹുമതിയായും പത്മശ്രീ സമ്മാനിക്കും. 

Asianet News Live

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു