
കോയമ്പത്തൂര്‍: കൊവിഡ് ചാരിറ്റി ഫണ്ടിലേക്ക് പണം കണ്ടെത്താന്‍ സ്വന്തം പെയിന്റിംഗ് ലേലം ചെയ്ത സദ്ഗുരു ജഗ്ഗി വാസുദേവ്. 4.14 കോടി രൂപക്കാണ് ജഗ്ഗി വാസുദേവിന്റെ പെയിന്റിംഗ് ലേലം ചെയ്തതെന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഇഷ ഫൗണ്ടേഷന്‍ അറിയിച്ചു. ഇഷാ ഫൗണ്ടേഷന്‍ നടത്തുന്ന ബീറ്റ് ദ വൈറസ് പ്രചാരണത്തിന് പണം കണ്ടെത്താനാണ് ചിത്രം ലേലം ചെയ്തത്. അഞ്ചടി നീളവും വീതിയുമുള്ള ക്യാന്‍വാസിലായിരുന്നു അബ്‌സ്ട്രാക്ട് ശൈലിയിലുള്ള ചിത്രം. ടു ലൈവ് ടോട്ടലി എന്ന പേരിട്ട ചിത്രത്തില്‍ ഉറുമ്പ് മുതല്‍ ഡോള്‍ഫിന്‍ വരെയുള്ള ജീവികള്‍ ഇടംപിടിച്ചു. കൊവിഡ് പ്രതിരോധം തന്നെയായിരുന്നു ചിത്രത്തിന്റെ വിഷയം. ഇതൊരു മഹത്തായ പെയിന്റിംഗ് അല്ലെന്നും താന്‍ വലിയ ചിത്രകാരനല്ലെന്നും ജഗ്ഗി വാസുദേവ് പറഞ്ഞു.
ഇഷ ഫൗണ്ടേഷനിലെ 700 വളന്‍ഡിയര്‍മാര്‍ പാചകം ചെയ്ത ഭക്ഷണവും പ്രതിരോധം വര്‍ധിപ്പിക്കുന്നതിനുള്ള പാനീയവും വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കോയമ്പത്തൂരിലെ തൊണ്ടമുത്തൂര്‍ ബ്ലോക്കിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ഇഷ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് നടക്കുന്നതെന്ന് ഫൗണ്ടേഷന്‍ അധികൃതര്‍ പറഞ്ഞു. ബ്ലോക്കിലെ പാവങ്ങളെ സഹായിക്കാനും ഭക്ഷണമില്ലാത്തവര്‍ക്ക് ഭക്ഷണമെത്തിക്കാനുമാണ് ഫണ്ട് കണ്ടെത്തുന്നതെന്നും ജഗ്ഗി വാസുദേവ് പറഞ്ഞു. ജനത്തെ ബോധവത്കരിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനത്തോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കാനുള്ള ഉപകരണങ്ങള്‍ ഫൗണ്ടേഷന്‍ നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് ജഗ്ഗി വാസുദേവ് പൂര്‍ണ പിന്തുണ നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam