ജമ്മു കശ്മീർ; നിയന്ത്രണ രേഖയിൽ പാകിസ്ഥാന്‍റെ വെടിനിർത്ത‌ൽ ലംഘനം, ഒരു നാട്ടുകാരൻ കൊല്ലപ്പെട്ടു

Published : Oct 30, 2019, 02:11 PM IST
ജമ്മു കശ്മീർ; നിയന്ത്രണ രേഖയിൽ പാകിസ്ഥാന്‍റെ വെടിനിർത്ത‌ൽ ലംഘനം, ഒരു നാട്ടുകാരൻ കൊല്ലപ്പെട്ടു

Synopsis

ഏഴ് പേ‌ർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോ‌ർട്ട്. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയാണ്.

കശ്മീർ: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയോട് ചേർന്ന് കുംകാരിഗരാമത്തിൽ പാക്കിസ്ഥാൻ വെടിനി‌ർത്തൽ കരാ‌ർ ലംഘിച്ചു, വെടിവയ്പ്പിൽ ഒരു നാട്ടുകാരൻ കൊല്ലപ്പെട്ടു. ഏഴ് പേ‌ർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോ‌ർട്ട്. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയാണ്. ഇന്നലെ കുൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു.

പുൽവാമയിൽ പത്താംക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രത്തിന് മുന്നിലുണ്ടായിരുന്ന സിആർപിഎഫ് സൈനിക വ്യൂഹത്തിന് നേരെയും ഇന്നലെ വെടിവയ്പ്പുണ്ടായി. സോപോറിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നവർക്കെതിരെയും ഗ്രെനേഡ് ആക്രമണമുണ്ടായി. യൂറോപ്യൻ പാർലമെന്‍റംഗങ്ങളുടെ കശ്മീർ സന്ദർശനത്തിനിടെയായിരുന്നു ഇന്നലത്തെ ഭീകരാക്രമണം. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രംപിന്റെ വ്യക്തിപരമായ പ്രതിബദ്ധതയ്ക്ക് നന്ദി, സ്ത്രീകൾക്കും യുവജനങ്ങൾക്കും ഏറെ പ്രയോജനം ചെയ്യുന്ന കരാർ; പ്രധാനമന്ത്രി
മോൺസൺ മാവുങ്കൽ സുപ്രീം കോടതിയിൽ; ബലാത്സം​ഗ കേസിൽ വിചാരണ തടയണമെന്ന് ആവശ്യം, ഹർജി സമർപ്പിച്ചു