കശ്മീരിൽ ആയുധങ്ങളുമായി പാക് ഡ്രോൺ; പൊലീസ് വെടിവച്ചിട്ടു

Published : May 29, 2022, 01:19 PM IST
കശ്മീരിൽ ആയുധങ്ങളുമായി പാക് ഡ്രോൺ; പൊലീസ് വെടിവച്ചിട്ടു

Synopsis

ഡ്രോണിനകത്ത് ആയുധങ്ങൾ ഉണ്ടായിരുന്നതായി പൊലീസ്; ബോംബ് സ്ക്വാഡിനെ നിയോഗിച്ചു, നിരീക്ഷണം ശക്തമാക്കി

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ കത്വയിൽ പാക്ക് അതിർത്തി കടന്ന് എത്തിയ ഡ്രോൺ പൊലീസ് വെടിവച്ചിട്ടു. ഡ്രോണിനകത്ത് ആയുധങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. അന്താരാഷ്ട്ര അതിർത്തി കടന്നാണ് ഡ്രോൺ എത്തിയത്. കത്വയിലെ  താളി ഹരിയ ചാക്ക് മേഖലയിലാണ് രാവിലെ ഡ്രോൺ കണ്ടെത്തിയത്. രാജ്ഭാഗ് പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന പ്രദേശമാണിത്. ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. മേഖലയിലേക്ക് അന്വേഷണ സംഘത്തെ അയച്ചതായും പ്രദേശത്തെ ഡ്രോൺ സാന്നിധ്യം അടിക്കടി ഉണ്ടോ എന്നതുൾപ്പെടെ പരിശോധിക്കുമെന്നും പൊലീസ് വക്താവ് അറിയിച്ചു. 

സൈന്യം പരിശോധന കടുപ്പിച്ചതോടെ ജമ്മു കശ്മീരിൽ ഭീകരർ ആയുധങ്ങളെത്തിക്കാൻ പുതിയ രീതികൾ അവലംബിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അത‍ിർത്തി കടന്ന് സുരക്ഷിതമായി ആയുധങ്ങൾ കൊണ്ടുവരാൻ ഡ്രോണുകൾ ഉപയോഗിക്കാൻ സാധ്യത ഉണ്ട് എന്ന് രഹസ്യ വിവരമുള്ളതിനാൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. അതിർത്തിയിൽ ഡ്രോൺവേധ സംവിധാനം ശക്തമാക്കാനുള്ള നീക്കത്തിലാണ് സൈന്യവും പൊലീസും.

PREV
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി