പബ്ജിയിൽ പരിചയപ്പെട്ട കാമുകനെ തേടി പാക് യുവതി ഇന്ത്യയിൽ, കൂടെ നാല് മക്കളും!, ഒടുവിൽ ഇരുവരും പൊലീസിന്റെ പിടിയിൽ

Published : Jul 04, 2023, 09:25 AM ISTUpdated : Jul 04, 2023, 09:29 AM IST
പബ്ജിയിൽ പരിചയപ്പെട്ട കാമുകനെ തേടി പാക് യുവതി ഇന്ത്യയിൽ, കൂടെ നാല് മക്കളും!, ഒടുവിൽ ഇരുവരും പൊലീസിന്റെ പിടിയിൽ

Synopsis

മൊബൈൽ ​ഗെയിം ആപ്പായ പബ്ജി വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ചാറ്റിങ് തുടങ്ങുകയും പ്രണയത്തിലാകുകയും ചെയ്തു. ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചതോടെ സീമ നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലെത്തി.

ദില്ലി: പബ്ജി ​ഗെയിം ആപ്പിലൂടെ കാമുകനെ തേടി പാകിസ്ഥാൻ യുവതി ഇന്ത്യയിലെത്തി. പാക് സ്വ​ദേശിയായ സീമ ഗുലാം ഹൈദർ എന്ന യുവതിയാണ് നാല് മക്കളുമൊത്ത് ​കാമുകൻ സച്ചിനെ തേടി ഗ്രേറ്റർ നോയിഡയിൽ എത്തിയത്. നേപ്പാൾ വഴിയാണ് യുവതിയും കുട്ടികളും ഇന്ത്യയിൽ എത്തിയത്. ബസ് മാർ​ഗം ​ഗ്രേറ്റർ നോയിഡിലുമെത്തി. ഗ്രേറ്റർ നോയിഡയിലെ റബുപുര ഏരിയയിലെ ഒരു വാടക അപ്പാർട്ട്‌മെന്റിലാണ് ഇരുവരും താമസിച്ചിരുന്നത്. സംഭവം അറിഞ്ഞ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. യുവതി അനധികൃതമായി ഇന്ത്യ‌യിൽ എത്തിയിട്ട് ഒരുമാസം പിന്നിട്ടെന്നും പൊലീസ് അറിയിച്ചു.

മൊബൈൽ ​ഗെയിം ആപ്പായ പബ്ജി വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ചാറ്റിങ് തുടങ്ങുകയും പ്രണയത്തിലാകുകയും ചെയ്തു. ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചതോടെ സീമ നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലെത്തി. നാല് മക്കളെയും കൂടെക്കൂട്ടിയാണ് യുവതി പാകിസ്ഥാൻ വിട്ടത്. 

ഗ്രേറ്റർ നോയിഡയിൽ പാകിസ്ഥാൻ യുവതി അനധികൃതമായി താമസിക്കുന്നതായി ലോക്കൽ പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. സീമ എത്തിയത് പൊലീസ് അറിഞ്ഞെന്ന വിവരം ലഭിച്ചയുടൻ സച്ചിൻ അവളെയും നാല് കുട്ടികളെയും കൊണ്ട് മുങ്ങി. സ്ത്രീ പാകിസ്ഥാനിൽ നിന്നുള്ളതാണെന്ന് അറിഞ്ഞില്ലെന്നും രജിസ്റ്റർ വിവാഹിതരായെന്നാണ് തന്നോട് പറഞ്ഞതെന്ന് വീട്ടുടമ പറഞ്ഞു. തിരച്ചിലിനൊടുവിൽ സച്ചിനെയും സീമയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം തുടരുകയാണ്.

സാൻഫ്രാസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം; തീയിടാൻ ശ്രമിച്ച് ഖലിസ്ഥാൻ വാദികൾ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഓൺലൈനിൽ പരിചയപ്പെട്ട 16കാരിയായ പാക് പെൺകുട്ടിയും കാമുകനെ തേടി ഇന്ത്യയിലെത്തിയിരുന്നു. ബെം​ഗളൂരുവിൽ വ്യാജ പേരിൽ താമസിച്ച പെൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിയമവിരുദ്ധമായി താമസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു. നേപ്പാൾ വഴിയാണ് 16കാരി ഇന്ത്യയിലെത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബൈറോഡിൽ നിന്നും മെയിൻ റോഡിൽ നിന്നും ഒരേ സമയം എത്തി, സഡൻ ബ്രേക്കിട്ടതോടെ മറിഞ്ഞു; ഡെലിവറി ഏജന്‍റിനെ പൊതിരെ തല്ലി യുവാക്കൾ
തോക്ക് നൽകിയത് വാടക കൊലയാളി മൗലേഷ്, അറസ്റ്റിൽ; നടുറോഡിൽ ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ വെടിവച്ച് കൊന്ന കേസിൽ വഴിത്തിരിവ്