
ദില്ലി: കോടികളുടെ മയക്കുമരുന്നുമായി പാക്ക് ബോട്ട് ഇന്ത്യൻ തീരത്ത് പിടിയിൽ. ഇന്ത്യൻ കോസ്റ്റ് ഗാർഡാണ് വിപണിയിൽ 280 കോടി രൂപയോളം വിലവരുന്ന ഹെറോയിൻ വഹിച്ചുള്ള പാക്ക് ബോട്ട് (Pakistan boat )ഗുജറാത്ത് തീരത്ത് വെച്ച് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പാക് പൗരന്മാരെയും അറസ്റ്റ് ചെയ്തു.
സംശയാസ്പദമായി കണ്ട ബോട്ട് നിർത്താതെ പോയതോടെ വെടി വെക്കേണ്ടി വന്നെന്നും വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റതായും കോസ്റ്റ് ഗാർഡ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു. നേരത്തെയും സമാനമായ രീതിയിൽ മയക്കുമരുന്നുമായി പാക്ക് ബോട്ടുകൾ ഇന്ത്യൻ അധീന ഭാഗത്ത് നിന്നും പിടികൂടിയിരുന്നു.
>
നാല് കൈക്കുഞ്ഞുങ്ങളടക്കം 15 പേർ, ശ്രീലങ്കയിൽ നിന്നും കൂടുതൽ അഭയാർത്ഥികൾ തമിഴ്നാട് തീരത്തെത്തി
ചെന്നൈ: ശ്രീലങ്കയിൽ നിന്നും 15 അഭയാർത്ഥികൾ കൂടി തമിഴ്നാട് തീരത്തെത്തി. സ്ത്രീകളും നാല് കൈക്കുഞ്ഞുങ്ങളടക്കം പതിനഞ്ച് പേരും രാമേശ്വരം ധനുഷ്കോടിയിലാണെത്തിയത്. പുലർച്ചെയോടെയെത്തിയ ഇവരെ തമിഴ്നാട് ക്യൂബ്രാഞ്ച് ചോദ്യം ചെയ്തു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ശ്രിലങ്ക വിട്ട് ഇന്ത്യയിലേക്ക് അഭയംപ്രാപിക്കുന്നതെന്ന് ഇവർ ചോദ്യം ചെയ്യലിൽ അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നിന്നും ഇതുവരെ മാർച്ച് 22 മുതൽ 75 പേരാണ് കടൽ കടന്നെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam