അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം; ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നു

By Web TeamFirst Published Jun 20, 2020, 11:48 PM IST
Highlights

നൗഷേരയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാകിസ്ഥാന്റെ പ്രകോപനം. ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുകയാണ്.
 

കശ്മീര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. നൗഷേരയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാകിസ്ഥാന്റെ പ്രകോപനം. ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുകയാണ്. ബരാമുള്ളയിലെ വെടിവെപ്പില്‍ നാല് നാട്ടുകാര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി വടക്കന്‍ കശ്മീരില്‍ പാകിസ്ഥാന്‍ തുടരുന്ന പ്രകോപനത്തിന്റെ തുടര്‍ച്ചയായിരുന്നു ഇന്നത്തെ സംഭവം. ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യമിട്ട് പുലര്‍ച്ചെയാണ് പാകിസ്ഥാന്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തിയത്. ഒരു സ്ത്രീ ഉള്‍പ്പെടെ നാലു നാട്ടുകാര്‍ക്കാണ് പരിക്കേറ്റത്. ശക്തമായ തിരിച്ചടി നല്‍കിയതായി കരസേനാ വക്താവ് അറിയിച്ചു. 

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് പിന്നാലെയാണ് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ പ്രദേശത്തേക്ക് ഡ്രോണ് പറത്തിയത്. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ഹരിനഗര്‍ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ മണ്ണിലേക്ക് 250 മീറ്ററിലേറെ സഞ്ചരിച്ച് ഡ്രോണെത്തി. ബിഎസ്എഫ് വെടിവച്ചിട്ട ഡ്രോണില്‍ ആയുധങ്ങളും കണ്ടെടുത്തു. ഒരു യുഎസ് നിര്‍മ്മിത തോക്ക്, 60 വെടിയുണ്ടകള്‍, ഏഴ് ഗ്രനേഡുകള്‍ എന്നിവയാണ് ഡ്രോണില്‍ ഒളിപ്പിച്ചിരുന്നത്. പ്രദേശത്ത് പരിശോധന ശക്തമാക്കിയതായൂം സേനാവൃത്തങ്ങള്‍ പറഞ്ഞു. ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ സന്നാഹം ശക്തമാക്കുമ്പോഴാണ് പാകിസ്ഥാനും പ്രകോപനമുണ്ടാക്കുന്നത്.
 

click me!