
ദില്ലി: അറബിക്കടലിൽ പാകിസ്ഥാൻ്റെ നാവിക അഭ്യാസം. ഇന്ത്യയുടെ ത്രിശൂൽ തുടങ്ങിയതിന് പിന്നാലെയാണ് പാകിസ്ഥാൻ നാവിക അഭ്യാസവുമായി എത്തിയത്. രണ്ടു ദിവസത്തെ അഭ്യാസമാണ്. വടക്കൻ അറബിക്കടലിലെ മേഖലയിൽ ഇന്ത്യൻ അഭ്യാസപ്രകടന മേഖലയോട് ചേർന്നാണ് പാക് അഭ്യാസപ്രകടനവും നടക്കുക.
പാക് അതിർത്തി മേഖലയിൽ സൈനികാഭ്യാസവുമായി ഇന്ത്യ. സർ ക്രീക്ക് മുതൽ ഥാർ മരുഭൂമി വരെയുള്ള മേഖലയിലാണ് സൈനികാഭ്യാസം നടക്കുന്നത്. മൂന്ന് സേനകളും പങ്കെടുക്കുന്ന സൈനികാഭ്യാസം ഒക്ടോബർ 30ന് ആരംഭിച്ചു. സൈനികാഭ്യാസം നടക്കുന്ന മേഖലയിലെ വ്യോമപാത ഒഴിവാക്കാൻ നേരത്തെ തന്നെ വൈമാനികർക്ക് നിർദേശം നൽകിയിരുന്നു. ഇന്ത്യയുടെ കര, വ്യോമ, നാവിക സേനകളുടെ നേതൃത്വത്തിലാണ് സൈനികാഭ്യാസം നടക്കുന്നത്. സർ ക്രീക്ക് മുതൽ ഥാർ മരുഭൂമി വരെ ഉൾപ്പെടുന്ന പാക് അതിർത്തി പങ്കിടുന്ന ഗുജറാത്ത് - രാജസ്ഥാൻ സംസ്ഥാനങ്ങളിലൂടെയാണ് എക്സർസൈസ് തൃശൂൽ എന്ന സൈനികാഭ്യാസം നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam