കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈൽ പരീക്ഷിച്ച് പാകിസ്ഥാൻ; 450 കിമീ ദൂരപരിധിയുള്ള മിസൈലെന്ന് അവകാശവാദം

Published : May 03, 2025, 02:21 PM ISTUpdated : May 03, 2025, 02:24 PM IST
കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈൽ പരീക്ഷിച്ച് പാകിസ്ഥാൻ; 450 കിമീ ദൂരപരിധിയുള്ള മിസൈലെന്ന് അവകാശവാദം

Synopsis

450 കിലോമീറ്റർ ഇതിന് ദൂരപരിധി ഉണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നു. പരീക്ഷണം പ്രകോപനമായി കണക്കാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു.

ദില്ലി: ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷിച്ച് പാകിസ്ഥാൻ. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന അബ്ദാലി മിസൈലാണ് പരീക്ഷിച്ചത്. 450 കിലോമീറ്റർ ഇതിന് ദൂരപരിധി ഉണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നു. ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷിക്കുമെന്ന് സൂചന കിട്ടിയപ്പോള്‍ തന്നെ പരീക്ഷണം പ്രകോപനമായി കണക്കാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. അതേസമയം, പാക് പതാകയുള്ള കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ നിരോധിച്ചു. ഇന്ത്യൻ കപ്പലുകൾ പാക് തീരത്തേക്ക് പോകുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഇതിനായുള്ള ഉത്തരവിറക്കി.

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി നൽകാൻ കര-നാവിക-വ്യോമ സേനകൾ സജ്ജമാകുകയാണ്. യുദ്ധസാഹചര്യത്തിൽ റണ്‍വേയ്ക്ക് പകരം എക്‌സ്പ്രസ് വേ ഉപയോഗിക്കുന്നതിനുള്ള പരിശോധന യുപിയിലെ ഗംഗ അതിവേഗ പാതിയിൽ വ്യോമസേന പൂർത്തിയാക്കി. ഗംഗാ അതിവേഗപാതയിൽ രാത്രിയിലും യുദ്ധവിമാനങ്ങളുടെ ലാൻഡിംഗ് വ്യോമസേന നടത്തി. ആഭ്യാസപ്രകടനത്തിൽ റഫാൽ, സുഖോയ്-30 , മിഗ്-29, ജാഗ്വാർ, എഎൻ-32 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ്, സി-130ജെ സൂപ്പർ ഹെർക്കുലീസ് അടക്കം യുദ്ധവിമാനങ്ങൾ പങ്കെടുത്തു. രാത്രി ലാൻഡിംഗും വിജയകരമായി പൂർത്തിയാക്കി. അതേസമയം, അതിർത്തി പ്രദേശങ്ങളോട് ചേർന്ന് വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ നീരീക്ഷണവും തുടരുകയാണ്.

വനമേഖകളിലടക്കം കർശനപരിശോധന തുടരുന്നതിനൊപ്പം നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റത്തിനെതിരെയും അതീവജാഗ്രതയിലാണ് സൈന്യം. പടക്കോപ്പുകൾ അതിർത്തിപ്രദേശത്തേക്ക് വിന്യസിച്ച് എന്തിനും തയ്യാറാണെന്ന സന്ദേശം സേന നൽകികഴിഞ്ഞു. പാക്ക് സൈന്യത്തിൽ നിന്നും എന്തെങ്കിലും നീക്കമുണ്ടായാൽ കനത്ത തിരിച്ചടിയ്ക്കാണ് നിർദ്ദേശം. ഇതിനിടെ 2023ൽ രജൗരി, പുഞ്ച് ആക്രമണങ്ങളുമായി ബന്ധപെട്ട് ജയിലിലായ രണ്ട് ഭീകരരെ എൻഐഎ ചോദ്യം ചെയ്തു. ജമ്മു ജയിലുള്ള നിസാർ അഹമ്മദ്, മുസ്താഖ് ഹുസൈൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ഐഎസ്ഐ ഉൾപ്പെടെ പാക് ഏജൻസികൾക്കുള്ള പങ്ക് എൻഐഎ നേരത്തെ ശേഖരിച്ചിരുന്നു.

അതേസമയം, ഒമ്പതാം ദിവസവും പാക് പ്രകോപനം തുടരുകയാണ്. കുപ്വാര, ഉറി, അഖ് നൂർ മേഖലകളിലാണ് പാകിസ്ഥാന്‍ വെടിനിർത്തൽ കരാർ ലംഘിച്ചത്. പ്രദേശങ്ങളി‍ല്‍ ശക്തമായ തിരിച്ചടി നൽകിയെന്ന് സേന അറിയിച്ചു.അതിനിടം, പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പാകിസ്ഥാൻ സേന പരിശീലനം നല്‍കി. ആയിരത്തിലധികം മദ്രസകൾ താല്ക്കാലികമായ അടച്ചു പൂട്ടി. സ്കൂളുകളിൽ ക്യാംപ് തുറന്ന് ജാഗ്രതയ്ക്കുള്ള പരിശീലനം നല്‍കി. പ്രാഥമിക ചികിത്സ അടക്കം എങ്ങനെ ചെയ്യാമെന്നാണ് പരിശീനം നല്‍കിയിരിക്കുന്നത്. രണ്ട് മാസത്തേക്കുള്ള ഭക്ഷണം കരുതാനും ഗ്രാമീണർക്ക് പാക് സേന നിർദ്ദേശം നല്‍കി.

PREV
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി