
ദില്ലി : അതിർത്തിയിൽ തുടർച്ചയായി വെടിയുതിർത്ത് പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്ഥാൻ, ഇന്ത്യൻ ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണത്തിനും ശ്രമം നടത്തുന്നതായി കരസേന. ഇന്ത്യൻ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസ്, മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് എന്നിവയുടെ വെബ്സെറ്റുകൾക്ക് നേരെ സൈബർ ആക്രമണശ്രമം നടന്നതായാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. വ്യക്തിഗത വിവരങ്ങൾ അടക്കം ചോർത്താൻ ശ്രമം നടന്നുവെന്നാണ് കരസേന പറയുന്നത്. വിവര ചോർച്ച തടയാൻ നടപടികൾ സ്വീകരിച്ചെന്നും കരസേന വൃത്തങ്ങൾ വ്യക്തമാക്കി.
എന്നാൽ ഇന്ത്യൻ കരസേനയുമായി ബന്ധപ്പെട്ട നിർണായക വെബ്സൈറ്റുകൾ ഹാക്ക് ചെയ്തെന്ന് അവകാശപ്പെട്ട് "പാകിസ്ഥാൻ സൈബർ ഫോഴ്‌സ്" എന്ന സംഘടന സമൂഹ മാധ്യമമായ എക്സിൽ രംഗത്ത് വന്നു. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ആർമേർഡ് വെഹിക്കിൾ നിഗം ലിമിറ്റഡിന്റെ (AVNL) വെബ്‌സൈറ്റിൽ നിന്നുള്ള ചിത്രങ്ങൾ വികൃതമാക്കി എക്സിൽ ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരുടെ വിവരങ്ങളും ചോർത്തിയതായാണ് ഇവരുടെ അവകാശവാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam