പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍; തെരച്ചില്‍ ശക്തം

Published : Oct 08, 2019, 08:08 PM IST
പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍; തെരച്ചില്‍ ശക്തം

Synopsis

ഒരാഴ്ച മുമ്പാണ് പഞ്ചാബ് അതിര്‍ത്തിയില്‍ ഡ്രോണുകള്‍ വഴി ആയുധങ്ങള്‍ പാകിസ്ഥാനില്‍ നിന്ന് എത്തിച്ചത്.

ഛണ്ഡീഗഢ്: പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ ഡ്രോണ്‍. ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതോടെ തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് സുരക്ഷാസേന. പഞ്ചാബിലെ ഫിറോസ്പുര്‍ ജില്ലയിലെ ഹുസ്സൈന്‍വാലയിലുള്ള അതിര്‍ത്തി ചെക്പോസ്റ്റില്‍  തിങ്കളാഴ്ച രാത്രിയാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്.

പാകിസ്ഥാന്‍റെ ഭാഗത്തുനിന്നും  ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എത്തിയ ഡ്രോണ്‍ ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പിന്നീട് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചാബ് പൊലീസെത്തി തെരച്ചില്‍ ആരംഭിച്ചതായി ബിഎസ്എഫ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ ഡ്രോണ്‍ പിന്നീട് അപ്രത്യക്ഷമായി. ഒരാഴ്ച മുമ്പാണ് പഞ്ചാബ് അതിര്‍ത്തിയില്‍ ഡ്രോണുകള്‍ വഴി ആയുധങ്ങള്‍ പാകിസ്ഥാനില്‍ നിന്ന് എത്തിച്ചത്. ഈ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ്  അധികൃതര്‍.
 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കേരളത്തിൽ ഓരോ വര്‍ഷവും ഒരോ മുഖ്യമന്ത്രിമാർ എന്ന ഫോര്‍മുലയിൽ അഞ്ച് പേര്‍ വരട്ടെ', മുഖ്യമന്ത്രി തര്‍ക്കത്തിൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി
30 വർഷമായുള്ള ലിവിംഗ് പാർട്ണറെ സഹോദരി തടഞ്ഞുവച്ചു, കോടതിയുടെ സഹായം തേടി 60കാരി, പരാതിക്കാരിയുടെ ലക്ഷ്യം സ്വത്തെന്ന് സഹോദരി