പെഗാസസ്; ഇമ്രാന്‍ ഖാന്‍, അംബാസിഡര്‍മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരേയും നിരീക്ഷിച്ചെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Jul 20, 2021, 2:05 PM IST
Highlights

ചൈന, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ അംബാസിഡര്‍മാരെയും നയതന്ത്ര ഉദ്യോസ്ഥരെയും പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഇന്ത്യയിലെ വിവിധ രാജ്യങ്ങളുടെ അംബാസിഡര്‍മാരേയും നയതന്ത്ര ഉദ്യോഗസ്ഥരേയും പെഗാസസ് സ്പൈവയര്‍ ഉപയോഗിച്ച് നിരീക്ഷിച്ചതായി റിപ്പോ‍ർട്ട്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍റെ ഒരു ഫോണ്‍ നമ്പറും അമേരിക്കന്‍ സിഡിസി ഉദ്യോഗസ്ഥരുടെ നമ്പറുകളും നിരീക്ഷിക്കപ്പെട്ടവരുടെ പട്ടികയില്‍ ഉണ്ട്. പെഗാസസ് അന്വേഷണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്നും പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാധ്യമങ്ങള്‍ വ്യക്തമാക്കി.

ചൈന, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ , സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ അംബാസിഡര്‍മാരെയും നയതന്ത്ര ഉദ്യോസ്ഥരെയും പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ദില്ലിയിലുള്ള യുഎസ് രോഗ നിയന്ത്രണ പ്രതിരോധ കേന്ദ്രത്തിലെ രണ്ട് ഉദ്യോഗസ്ഥറുടെ നമ്പറുകളും നിരീക്ഷപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബില്‍ഗേറ്റ്സിന്‍റെ ജീവകാരുണ്യപ്രവർത്തനം നടത്തുന്ന സംഘടനയുടെ ഇന്ത്യൻ മേധാവി ഹരി മേനോനും നിരീക്ഷക്കപ്പെട്ടു. ആകെ എത്ര നയതന്ത്ര പ്രതിനിധികളുടെ നമ്പറുകള്‍ പട്ടികയില്‍ ഉണ്ടെന്നത് പൂര്‍ണമായും പുറത്തുവന്നിട്ടില്ല. 

എന്നാല്‍ മറ്റ് രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഫോണുകള്‍ പെഗാസസ് റിപ്പോർട്ടിലുണ്ടെന്നത് അതീവ ഗൗരവതരമാണ്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാൻ ഒരിക്കല്‍ ഉപയോഗിച്ചിരുന്ന ഒരു നമ്പറും നീരീക്ഷിക്കപ്പെട്ട പട്ടികയില്‍ ഉണ്ട്. പാകിസ്ഥാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെയും നിരീക്ഷിച്ചുവെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായ ശേഷം പ്രതികരിക്കുമെന്ന് പാകിസ്ഥാന്‍ വാര്‍ത്തവിതരണ മന്ത്രി ഫവാദ് ഹുസ്സൈന്‍ പ്രതികരിച്ചു. എന്നാല്‍ നിരീക്ഷണ സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് നയതന്ത്രപ്രതിനിധികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!