ഇന്ത്യയുടെ കരുത്തറിഞ്ഞതിന് പിന്നാലെ പാക് പ്രധാനമന്ത്രിയുടെ പ്ര‌സ്‌താവന; 'ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാ‌‍ർ'

Published : May 15, 2025, 11:24 PM IST
ഇന്ത്യയുടെ കരുത്തറിഞ്ഞതിന് പിന്നാലെ പാക് പ്രധാനമന്ത്രിയുടെ പ്ര‌സ്‌താവന; 'ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാ‌‍ർ'

Synopsis

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ സംസാരിക്കാമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്

ദില്ലി: ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. നരേന്ദ്ര മോദിയുമായി താൻ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരു വാർത്താ ഏജൻസിയോടാണ് പ്രതികരണം. വെടിനിർത്തൽ നിലവിൽ വന്ന ശേഷവും ഇന്ത്യ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയതോടെയാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ നിലപാട്. അതേസമയം രണ്ട് കാര്യങ്ങളിൽ മാത്രമേ ഇനി പാകിസ്ഥാനുമായി ച‍ർച്ചയുള്ളൂവെന്ന് ഇന്ത്യ വ്യക്തമാക്കിയതാണ്. പാക് അധീന കശ്‌മീർ, പാകിസ്ഥാനിലെ ഭീകരരെ കൈമാറുക എന്നീ ആവശ്യങ്ങളിൽ മാത്രമാണ് ഇനി ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാവൂ എന്നതാണ് നിലപാട്. ഈ പശ്ചാത്തലത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പുതിയ നിലപാടിനോട് ഇന്ത്യ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ