കശ്മീരും വെള്ളവും തീവ്രവാദവും ചർച്ചയാവും; ഇന്ത്യയുമായി സൗദിയിൽ ചർച്ചയ്ക്ക് താൽപ്പര്യമെന്ന് പാക് പ്രധാനമന്ത്രി

Published : May 23, 2025, 06:34 AM ISTUpdated : May 23, 2025, 06:37 AM IST
കശ്മീരും വെള്ളവും തീവ്രവാദവും ചർച്ചയാവും; ഇന്ത്യയുമായി സൗദിയിൽ ചർച്ചയ്ക്ക് താൽപ്പര്യമെന്ന് പാക് പ്രധാനമന്ത്രി

Synopsis

സൗദി മാധ്യമമായ സൗദി ഗസറ്റ് ഇക്കാര്യം റിപ്പോർട്ട് ചെയ്തു. കശ്മീർ, വെള്ളം, വ്യാപാരം, തീവ്രവാദം എന്നീ വിഷയങ്ങളിൽ ഊന്നിയാകും ചർച്ചയെന്നും പാക് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. 

ദില്ലി: ഇന്ത്യയുമായി സൗദിയിൽ ചർച്ചകൾക്ക് താൽപര്യമറിയിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. നിഷ്പക്ഷ വേദിയെന്ന നിലയിലാണിത്. നിർദേശം യാഥാർത്ഥ്യമായാൽ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സംഘത്തെ നയിക്കുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. പാകിസ്ഥാനിൽ മാധ്യമ പ്രവർത്തകരോടാണ് ഇക്കാര്യം പറഞ്ഞത്. സൗദി മാധ്യമമായ സൗദി ഗസറ്റ് ഇക്കാര്യം റിപ്പോർട്ട് ചെയ്തു. കശ്മീർ, വെള്ളം, വ്യാപാരം, തീവ്രവാദം എന്നീ വിഷയങ്ങളിൽ ഊന്നിയാകും ചർച്ചയെന്നും പാക് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. തീവ്രവാദ വിഷയത്തിൽ പാകിസ്ഥാൻ ചർച്ചകൾക്ക് തയാറാകണമെന്നത് ഇന്ത്യയുടെ പ്രധാന ആവശ്യമാണ്. 

വെടിനിർത്തലിന് പിന്നാലെ ഇന്ത്യയുമായി ഉന്നതതല ചർച്ചകൾക്ക് തയ്യാറാണെന്ന നിലപാടുമായി പാകിസ്ഥാൻ രം​ഗത്തെത്തിയിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. നരേന്ദ്ര മോദിയുമായി ചർച്ച നടത്താനും തയ്യാറെന്ന് ഷഹ്ബാസ് ഷെരീഫ് ഒരു വാർത്താ ഏജൻസിയോട് പറഞ്ഞിരുന്നു. വെടിനിർത്തലിന് ശേഷം അതിർത്തികൾ സാധാരണനിലയിലേക്ക് വരുമ്പോൾ പരസ്പര വിശ്വാസം കൂട്ടാനുള്ള കൂടുതൽ നടപടി കൈക്കൊള്ളാൻ രണ്ടു സേനകളും ധാരണയിലെത്തി. 

അതിർത്തിയിലെ തുടർച്ചയായ നിരീക്ഷണവും ജാഗ്രതയും കുറയ്ക്കാനും ഇത് സഹായകരമാകും. വൈകാതെ ഡിജിഎംഒ തലത്തിൽ കൂടുതൽ നടപടികൾ പ്രഖ്യാപിക്കുമെന്നും സേന വൃത്തങ്ങൾ പറഞ്ഞു. കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് വ്യക്തമാക്കി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം അതിർത്തിയിൽ പരസ്പര വിശ്വാസം കൂട്ടാനുള്ള കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നാണ് കരസേനാ വൃത്തങ്ങളുടെ അറിയിപ്പ്.

മാടവിളയിലെ ഗോഡൗൺ, 310 ചാക്കുകളിൽ 15000 കിലോ, കടത്തിയത് കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും, റേഷനരി കടത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം