ജമ്മു കശ്മീരിന്‍റെ പുതിയ ഭൂപടം തള്ളി പാകിസ്ഥാന്‍ ; ഇന്ത്യന്‍ നിലപാട് അംഗീകരിക്കാനാവില്ലെന്നും പ്രതികരണം

By Web TeamFirst Published Nov 3, 2019, 3:49 PM IST
Highlights

ഇന്ത്യ പുറത്തിറക്കിയ പുതിയ ഭൂപടം നിയമവിരുദ്ധവും തെറ്റു നിറഞ്ഞതും അപൂര്‍ണവും ആണെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. 

ദില്ലി: ജമ്മു കശ്മീര്‍ വിഭജിച്ച് രൂപീകരിച്ച ജമ്മു കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഇന്ത്യ പുറത്തിറക്കിയ പുതിയ ഭൂപടം അംഗീകരിക്കാനാവില്ലെന്ന് പാകിസ്ഥാന്‍.  ഇന്ത്യ പ്രസിദ്ധീകരിച്ച പുതിയ ഭൂപടം തള്ളുന്നു. ജമ്മു കശ്മീരിനെക്കുറിച്ചുള്ള ഐക്യരാഷ്ട്ര പ്രമേയത്തിനെതിരാണ് ഇന്ത്യയുടെ നീക്കമെന്നും പാകിസ്ഥാന്‍ ഔദ്യോഗിക വക്താവ് വ്യക്തമാക്കി.

ഇന്ത്യ പുറത്തിറക്കിയ പുതിയ ഭൂപടം നിയമവിരുദ്ധവും അസത്യവും അസാധുവും ആണെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍, പാക് അധീന കശ്മീർ എന്നിവ ഉൾപ്പെടുത്തിയ ഭൂപടം  ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിനെതിരെന്നും പാകിസ്ഥാന്‍ പറയുന്നു.

ജമ്മു കശ്മീരിന്‍റെ പ്രശ്നബാധിതനില മാറ്റുന്നതിന് പര്യാപ്തമല്ല ഇന്ത്യ എടുക്കുന്ന നടപടികള്‍. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഇത്തരം നടപടികളും നിലപാടുകളും ജമ്മു കശ്മീരിലെ ജനങ്ങളുടെ ആത്മബോധത്തെയും സ്വയംനിശ്ചയാധികാരത്തെയും അളക്കാന്‍ പര്യാപ്തമാവില്ലെന്നും പാകിസ്ഥാന്‍ പറയുന്നു. അവിടുത്തെ ജനങ്ങളുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്ന   നിലപാട് തങ്ങള്‍ തുടരുമെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി. 


 

click me!